city-gold-ad-for-blogger

റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു

കോഴിക്കോട്: (www.kasargodvartha.com 20.05.2017) റിയാസ് മൗലവി വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ എഡിജിപി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷം അരങ്ങേറിയത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചു. ബാരിക്കേട് ഭേദിച്ച് എ ഡി ജി പി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്.

റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു

കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ ബിജെപി കേരള പോലീസിനെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ കുപ്പായം ഊരി വെച്ച് വനവാസത്തിന് പോകുന്നതാണ് പിണറായി വിജയന് നല്ലതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് മജീദ് ഫൈസി പറഞ്ഞു. ഇല്ലെങ്കില്‍ പൂര്‍ണ്ണ നഗ്‌നനനായി അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. റിയാസ് മൗലവി വധവും കൊടിഞ്ഞി ഫൈസല്‍ വധവും മഞ്ചേരി സത്യസരണിയിലേക്കും തിരുവനന്തപുരം സലഫി സെന്ററിലേക്കും നടത്തിയ മാര്‍ച്ചുമെല്ലാം ഇതിനുള്ള ബഹുമുഖ പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു

Keywords:  Kerala, kasaragod, Kozhikode, Top-Headlines, news, Clash, Police, Murder, SDPI, Politics, Riyas Moulavi Murder: Clash in SDPI ADGP office march.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia