Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ രണ്ടുകേന്ദ്രങ്ങളില്‍ നടന്ന പോസ്റ്റുമാന്‍ പരീക്ഷകള്‍ എഴുതിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍; മലയാളികള്‍ പത്തില്‍ താഴെ മാത്രം

വിദ്യാനഗറിലെ ചിന്‍മയാവിദ്യാലയത്തിലും കാസര്‍കോട് ഗവ. കോളജിലും നടന്ന പോസ്റ്റുമാന്‍ കം മെയില്‍ Kerala, Kasaragod, News, Post Office, Examination, Vidya Nagar, Top-Headlines, Exam hall, Arrest.
കാസര്‍കോട്: (www.kasargodvartha.com 11/05/2017) വിദ്യാനഗറിലെ ചിന്‍മയാ വിദ്യാലയത്തിലും കാസര്‍കോട് ഗവ. കോളജിലും നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍. പരീക്ഷയെഴുതിയ മലയാളികള്‍ പത്തില്‍ താഴെ മാത്രം. ബാക്കി മറ്റ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചത്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തും കാസര്‍കോട് സിഐപി അജിത്കുമാറുമാണ് അന്വേഷണം നടത്തുന്നത്.

മണിപ്പാല്‍ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് വിദ്യാനഗറിലും കാസര്‍കോട്ടും പോസ്റ്റുമാന്‍ പരീക്ഷ നടന്നത്. ഡിസംബറില്‍ തമിഴ്‌നാട്ടില്‍ നടന്ന പരീക്ഷയില്‍ നിരവധി ഹരിയാന സ്വദേശികളാണ് വിജയിച്ചത്. ഇതോടെ പോസ്റ്റുമാന്‍ പരീക്ഷയുടെ മറവില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നതായുള്ള സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ടായിരുന്നു. തപാല്‍വകുപ്പിനും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു.

Kerala, Kasaragod, News, Post Office, Examination, Vidya Nagar, Top-Headlines, Exam hall, Arrest, Postman examination; 170 out of 186 applicants from Hariyana in Kasaragod centers.


ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവന്‍ ഹരിയാനക്കാരെയും കാസര്‍കോട്ടെ രണ്ടുപരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുകയും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തത്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം ഉപയോഗിച്ചുള്ള കര്‍ശന പരിശോധന പരീക്ഷാകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യവും ഇതാണ്.

കേരളത്തില്‍ മുന്നൂറോളം പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. കാസര്‍കോട്ടെ രണ്ടിടങ്ങളിലല്ലാതെ മറ്റെവിടെയും ഈ രീതിയിലുള്ള പരിശോധന നടന്നിട്ടില്ല. കേരളത്തില്‍ എണ്ണൂറോളം ഹരിയാന സ്വദേശികളാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. ഇവരില്‍ മുന്നൂറുപേര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍ കാസര്‍കോട്ടെത്തി പരീക്ഷയെഴുതിയത് 170 പേര്‍ മാത്രമായിരുന്നു.

അതിനിടെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഹരിയാന സ്വദേശി കുല്‍വന്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിന് വിദ്യാനഗര്‍ സി ഐ കോടതിയില്‍ ഹരജി നല്‍കി. പോലീസിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

Related News:

തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച: തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണം- യൂത്ത് ലീഗ്

'പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് ചേദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സി ബി ഐ അന്വേഷിക്കണം'

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടിന് പിന്നില്‍ വന്‍ റാക്കറ്റ്; അന്വേഷണം മറ്റ് സംസ്ഥാനത്തേക്കും വ്യാപിച്ചു, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പോലീസ്; പരീക്ഷ നടത്തിപ്പ് ഏറ്റെടുത്ത ഏജന്‍സിയും സംശയത്തിന്റെ നിഴലില്‍

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് ഹരിയാന സ്വദേശികളെ; അറസ്റ്റിലായത് രണ്ടുപേര്‍; മൂന്നാമനെ താക്കീത് നല്‍കി വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Post Office, Examination, Vidya Nagar, Top-Headlines, Exam hall, Arrest, Postman examination; 170 out of 186 applicants from Hariyana in Kasaragod centers.