city-gold-ad-for-blogger

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് ഹരിയാന സ്വദേശികളെ; അറസ്റ്റിലായത് രണ്ടുപേര്‍; മൂന്നാമനെ താക്കീത് നല്‍കി വിട്ടു

കാസര്‍കോട്: (www.kasargodvartha.com 09/05/2017) പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയില്‍ നടന്നക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് ഹരിയാന സ്വദേശികളെ. വിദ്യാനഗര്‍ ചിന്‍മയവിദ്യാലയത്തില്‍ പരീക്ഷ നടക്കന്നതിനിടെ ഒരാളെയും കാസര്‍കോട് ഗവ. കോളജില്‍ പരീക്ഷ നടക്കുന്നതിനിടെ രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ടുപേരുടെ മാത്രമാണ്. ഹരിയാന സോനാപത് ഗോറാലിലെ കുല്‍വന്തിനെ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തും മറ്റൊരു ഹരിയാന സ്വദേശിയായ ഇരുപത്തൊന്നുകാരന്‍ ഹരീഷിനെ കാസര്‍കോട് എസ്‌ഐ എ അജിത്കുമാറുമാണ് അറസ്റ്റ് ചെയ്തത്.

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് ഹരിയാന സ്വദേശികളെ; അറസ്റ്റിലായത് രണ്ടുപേര്‍; മൂന്നാമനെ താക്കീത് നല്‍കി വിട്ടു

മൂന്നാമനായ ഹരിയാന സ്വദേശിയെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് താക്കീത് നല്‍കി വിടുകയായിരുന്നു. ദേഹത്ത് ഇലക്ട്രോണിക് സാമഗ്രികള്‍ ഘടിപ്പിച്ചാണ് ഹരീഷ് കാസര്‍കോട് ഗവ. കോളജില്‍ നടന്ന പോസ്റ്റുമാന്‍ പരീക്ഷ എഴുതാനെത്തിയത്.

പരീക്ഷ തുടങ്ങും മുമ്പെ ഹരീഷിനെ ഗെയ്റ്റില്‍ ദേഹപരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഹരീഷിന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണും ശരീരത്തില്‍ ഒട്ടിച്ച നിലയില്‍ ഇയര്‍ഫോണും കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് തപാല്‍വകുപ്പ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുക്കുകയും ഹരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയാണുണ്ടായത്. ചെറിയ ശമ്പളമുള്ള ഈ ജോലിക്കായി ഹരിയാനയില്‍ നിന്നും പരീക്ഷയെഴുതാന്‍ കേരളത്തിലേക്ക് ഉദ്യോഗാര്‍ഥികള്‍ വരണമെങ്കില്‍ ജോലി ഉറപ്പാക്കും വിധത്തിലുള്ള അഴിമതി തന്നെയാണ് ഇതിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണ്.

ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് പോസ്റ്റുമാന്‍ തസ്തികയിലേക്ക് പരീക്ഷയെഴുതിയത്. പത്താം തരമാണ് അടിസ്ഥാന യോഗ്യത. ക്രമക്കേട് കണ്ടെത്തിയെങ്കിലും ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കുന്നതുസംബന്ധിച്ച് തപാല്‍ വകുപ്പ് തീരുമാനമൊന്നുമെടുത്തിട്ടില്ല.

Related News:
തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച: തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണം- യൂത്ത് ലീഗ്

'പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് ചേദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സി ബി ഐ അന്വേഷിക്കണം'

പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടിന് പിന്നില്‍ വന്‍ റാക്കറ്റ്; അന്വേഷണം മറ്റ് സംസ്ഥാനത്തേക്കും വ്യാപിച്ചു, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പോലീസ്; പരീക്ഷ നടത്തിപ്പ് ഏറ്റെടുത്ത ഏജന്‍സിയും സംശയത്തിന്റെ നിഴലില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Custody, Arrest, Vidya Nagar, College, Postman, Exam, Case, Mobile Phone, Ear Phone, Postman examination question paper leaked; Two arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia