Join Whatsapp Group. Join now!
Aster MIMS 10/10/2023

മുബഷിറയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ കേസെടുത്തു; ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത യുവാവും പ്രതിയാകും

പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും മാണിക്കോത്ത് സ്വദേശിനിയുമായ പതിനഞ്ചുKasaragod, Kerala, Kanhangad, Youth, Accuse, case, complaint, Case against 17 year old for kidnapping.
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2017) പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും മാണിക്കോത്ത് സ്വദേശിനിയുമായ പതിനഞ്ചുകാരി ഫാത്വിമത്ത് മുബഷിറയെ തട്ടിക്കൊണ്ടുപോയതായി നേരത്തെ മാതാപിതാക്കള്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പതിനേഴുകാരനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ പുല്ലൂര്‍ ഉദയനഗറിലെ പതിനേഴുകാരന്‍ മുഹമ്മദ് നിയാസിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

മുബഷിറയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമാസം മുമ്പ് കാണാതായ മുബഷിറയെയും നിയാസിനെയും ചെന്നൈയില്‍ കണ്ടെത്തിയ പോലീസ് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. മുബഷിറയെ നിയാസ് തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നത്. പോലീസിലും ഇതേ പരാതി നല്‍കിയിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ നിയാസിനൊപ്പം പോയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ നിയാസിനെതിരെ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുക്കുകയായിരുന്നു. അതിനിടെ ചെന്നൈയിലെ വാടകവീട്ടില്‍ മുബഷിറയെയും നിയാസിനെയും ഒളിവില്‍ പാര്‍പ്പിച്ച തമിഴ്‌നാട് സ്വദേശി മുരുകനും കേസില്‍ പ്രതിയാകുമെന്നാണ് സൂചന. നാടുവിട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസിലേല്‍പ്പിക്കാതെ രഹസ്യമായി പാര്‍പ്പിച്ചുവെന്ന കുറ്റം ചുമത്തിയാകും മുരുകനെതിരെ കേസെടുക്കുക.

Kasaragod, Kerala, Kanhangad, Youth, Accuse, case, complaint, Case against 17 year old for kidnapping.



കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി
മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതി പോലീസിന് സമയം അനുവദിച്ചു

മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍

നിയാസും മുബഷിറയും എവിടെ? ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: എം എസ് എഫ്

കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

Keywords: Kasaragod, Kerala, Kanhangad, Youth, Accuse, case, complaint, Case against 17 year old for kidnapping.