കാസര്‍കോട്: (www.kasargodvartha.com 17/12/2016) ജില്ലയിലെ വ്യാജമണല്‍ പാസ് സംഘത്തെ പോലീസ് കുടുക്കിയതോടെ സാധാരണക്കാര്‍ പോലീസിന് ബിഗ് സല്യൂട്ട് നല്‍കി. ഇ-മണല്‍ ബുക്കിംഗിനായി രജിസ്റ്റര്‍ ചെയ്ത് നൂറു കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇപ്പോള്‍ മണല്‍ കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ആയിരങ്ങളും പതിനായിരങ്ങളും നല്‍കി കള്ളക്കടത്തിലൂടെ കിട്ടുന്ന മണലാണ് പലര്‍ക്കും ആശ്രയമുണ്ടായിരുന്നത്. എല്ലാ സമയത്തും തിരക്കിലായിരുന്ന വെബ്‌സൈറ്റ് മണല്‍ മാഫിയ ഒഴിഞ്ഞതോടെ തിരക്കു കുറഞ്ഞ് എല്ലാവര്‍ക്കും മണലിന് അപേക്ഷ നല്‍കാന്‍ സാധിക്കുന്ന സ്ഥിതിയായിട്ടുണ്ട്.
പോലീസ് മണല്‍ മാഫിയ സംഘത്തിന് പിന്നാലെ കൂടിയപ്പോള്‍ തന്നെ കാസര്‍കോട്ടെ പോര്‍ട്ട് മണലിന് മണല്‍ ബുക്ക് ചെയ്യാന്‍ തിരക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മണല്‍ ബുക്ക് ചെയ്തത് ഒരാള്‍ മാത്രമായിരുന്നു. ഇത് യഥാര്‍ത്ഥ മണല്‍ ആവശ്യക്കാരന്‍ തന്നെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പും വ്യാജ മണല്‍ പാസ് ഉപയോഗിച്ച് വ്യാപകമായി മണല്‍ കള്ളക്കടത്ത് നടത്തിയിരുന്നു. നേരത്തെ പുഴകളില്‍ നിന്നും കടപ്പുറങ്ങളില്‍ നിന്നും കള്ളക്കടത്തിലൂടെ രാത്രികാലങ്ങളില്‍ മണല്‍ കടത്ത് നടന്നിരുന്നു. മണല്‍ മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ പുഴകളില്‍ നിന്നും കടലോരങ്ങളില്‍ നിന്നും അനധികൃതമായി മണലെടുക്കുന്നത് നിലച്ചിരുന്നു. പിന്നീടാണ് സര്‍ക്കാരിന്റെ സംവിധാനം തന്നെ ഉപയോഗപ്പെടുത്തി ഇ- മണലിലൂടെ വ്യാജമായി ബുക്ക് ചെയ്തും പാസുകളില്‍ കൃത്രിമം നടത്തിയും മണല്‍ കടത്താന്‍ തുടങ്ങിയത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ മണല്‍ കടത്തലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതിന്റെ സൂത്രധാരനായ മൊഗ്രാല്‍ പുത്തൂര്‍ മജലിലെ അഷ്‌റഫ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇരുനില വീടും മൂന്നു ടിപ്പര്‍ ലോറികളും നിരവധി സ്വത്തുവകകളും വാരിക്കൂട്ടിയ അഷ്‌റഫിന് വലിയ ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ ബിള്‍ഡിംഗ് രേഖകളടക്കം അഷ്‌റഫിന് ലഭിച്ചത് ഇതുവഴിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോര്‍ട്ട് അധികൃതരുടെ ഒത്താശയോടെയാണ് വ്യാജമണല്‍ പാസില്‍ മണല്‍ കടത്തിയിരുന്നത്.
ജില്ലാ പോലീസ് ചീഫിന്റെയും കാസര്‍കോട് സി ഐ അബ്ദുര്‍ റഹീ മിന്റെയും പ്രിന്‍സിപ്പള്‍ എസ് ഐ അജിത് കുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ മൂന്നു പേര്‍ അറസ്റ്റിലായത്. സംഘത്തിലെ നിരവധി പേര്‍ പോലീസിന്റെ വലയിലാണ്. ഗള്‍ഫില്‍ നിന്നും മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ സിറ്റികളില്‍ നിന്നും മണല്‍ ബുക്കിംഗ് നടത്തി ഇതിന്റെ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കിയാണ് തട്ടിപ്പ് നടത്തിവന്നത്. അഷ്‌റഫിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 25 വോട്ടര്‍ ഐഡി കാര്‍ഡും 50 അപേക്ഷാ ഫോമുകളും എട്ട് ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡി കാര്‍ഡിന്റെ 25ഓളം ഫോട്ടോകോപ്പികളും ഒരു കമ്പ്യൂട്ടറും രണ്ട് ലാപ്‌ടോപും മണല്‍ ലഭിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ പ്ലാനുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കാസര്‍കോട് ജില്ലാ കലക്ടര്‍ ജില്ലാ വികസന സമിതി യോഗത്തിലടക്കം ചോദിച്ച ഇ- മണലിലൂടെ ഒരു ദിവസം 700 ടണും അതിലധികവും നല്‍കുന്ന മണലുകളെല്ലാം എവിടേക്ക് പോകുന്നുവെന്നതിന് ഉത്തരമാണ് ഇപ്പോള്‍ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
Related News:
വ്യാജ മണല്‍ പാസ്: സൂത്രധാരനായ അഷ്‌റഫും അറസ്റ്റിലായി; 3 വര്‍ഷമായി വ്യാജ മണല്‍ പാസുണ്ടാക്കി വന്നതായി പ്രതിയുടെ വെളിപ്പെടുത്തല്‍
വ്യാജ മണല്‍ പാസ്: ഒരാള്‍കൂടി അറസ്റ്റില്‍; 5 പേര്‍ കസ്റ്റഡിയില്‍, സൂത്രധാരനായ മൊഗ്രാല്‍ പുത്തൂര്‍ മജലിലെ അഷറഫിനെ തിരയുന്നു, അഷറഫിന്റെ വീട്ടില്‍നിന്നും പഞ്ചായത്ത് രേഖകളും പിടികൂടി
മണല്‍ വണ്ടിയുടെ ഡ്രൈവറായി കയറിയ രാജു ഇപ്പോള്‍ ആറ് ലോറികളുടെ ഉടമ; ലക്ഷങ്ങളുടെ സമ്പാദ്യം, കാസര്‍കോട്ടെ മണല്‍ മാഫിയ കൊയ്തത് കോടികള്‍