മണല്‍ വണ്ടിയുടെ ഡ്രൈവറായി കയറിയ രാജു ഇപ്പോള്‍ ആറ് ലോറികളുടെ ഉടമ; ലക്ഷങ്ങളുടെ സമ്പാദ്യം, കാസര്‍കോട്ടെ മണല്‍ മാഫിയ കൊയ്തത് കോടികള്‍
Dec 15, 2016, 16:49 IST
കാസര്‍കോട്: (www.kasargodvartha.com 15/12/2016) മണല്‍ വണ്ടിയുടെ ഡ്രൈവറായി കയറിയ രാജു ഇപ്പോള്‍ ആറ് ലോറികളുടെ ഉടമ. കാസര്‍കോട്ടെ മണല്‍ കടത്ത് റാക്കറ്റിനെ കണ്ടെത്തുന്നതിനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ രാജുവിന് ചുരുങ്ങിയ കാലയളവില്‍ ലക്ഷങ്ങളുടെ സമ്പാദ്യമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. രാജുവിന്റെ സമ്പാദ്യത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ജില്ലയില്‍ കാസര്‍കോട്, തളങ്കര, ചീമേനി, ബേഡകം, രാജപുരം, ചിറ്റാരിക്കാല്‍, ഷിറിയ, ചളിങ്കോട്, മൊഗ്രാല്‍ തുടങ്ങി 20 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പോര്‍ട്ട് ഉദ്യോഗസ്ഥരും മണല്‍ മാഫിയയും തമ്മിലുള്ള ബന്ധം ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇ- മണല്‍ വഴി അപേക്ഷ നല്‍കിയാല്‍ അഞ്ചു ടണ്‍ മണലിന് 6,765 രൂപയാണ് അടക്കേണ്ടത്. ഈ മണല്‍ ആവശ്യക്കാര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ ഇറക്കിക്കൊടുക്കുമ്പോള്‍ ഇരട്ടിയിലും അധികം തുകയാണ് വാങ്ങുന്നത്. കാസര്‍കോട്ടെ മണല്‍ ക്ഷാമത്തിന് പ്രധാന കാരണം മണല്‍ മാഫികളുടെ ഇടപെടലുകളാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. ഇ- മണല്‍ സംവിധാനം വന്നിട്ടും പാവപ്പെട്ടവര്‍ക്ക് മണല്‍ കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വീട് കെട്ടുന്നവരെ മുന്‍കൂട്ടി സമീപിച്ച് ഇ-മണല്‍ ബുക്ക് ചെയ്യുന്നതിന് അപേക്ഷ നല്‍കുകയാണ് ആദ്യം സംഘം ചെയ്യുന്നത്. പിന്നീട് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഉപയോഗിച്ച് വ്യാജ പാസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ പാസ് ഉപയോഗിച്ച് നിരവധി വ്യാജമണല്‍ പാസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വ്യാജ മണല്‍ പാസുണ്ടാക്കിയ നിരവധി കമ്പ്യൂട്ടറുകളും പ്രിന്ററുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ കമ്പ്യൂട്ടറുകളും മറ്റും ഐ.ടി വിദഗ്ദ്ധര്‍ പരിശോധിച്ചു വരികയാണ്. വ്യാജമായി ഉണ്ടാക്കിയ പാസിന്റെ വിവരങ്ങള്‍ കമ്പ്യൂട്ടിറില്‍ നിന്നും ശേഖരിക്കാനുള്ള ്ശ്രമം തുടരുകയാണ്. മണല്‍ മാഫിയയുടെ വന്‍ കണ്ണികള്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് വ്യാപകമായ പരിശോധനയും റെയ്ഡും പോലീസ് നടത്തിയത്. പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും കടവ് നടത്തിപ്പുകാര്‍ക്കും മണല്‍ മാഫിയയുമായുള്ള ബന്ധം സംബന്ധിച്ചുള്ള തെൡവുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
Keywords: Kasaragod, Kerala, Lorry, Police, sand mafia, cash, Driver, arrest, Fake sand pass, Sand mafia: how Raju become millionaire.