വ്യാജ പാസില്‍ മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍, 6 പേര്‍ കസ്റ്റഡിയില്‍, മണല്‍ മാഫിയയുടെ വേരറുത്ത് പോലീസ്, പോര്‍ട്ട് അധികൃതര്‍ക്കും പങ്കെന്ന് സൂചന
Dec 15, 2016, 16:36 IST
കാസര്‍കോട്: (www.kasargodvartha.com 15/12/2016) വ്യാജപാസില്‍ മണല്‍കടത്തുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയില്‍ മണല്‍ മാഫിയയുടെ വേരറുക്കാന്‍ പോലീസ് നടപടി തുടങ്ങി. ചീമേനി പെരുമ്പട്ട സ്വദേശി രാജു (48)വിനെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് പ്രത്യേക സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.
ഏതാനും ദിവസം മുമ്പ് കാസര്‍കോട് നിന്നും പോലീസ് പിന്തുടര്‍ന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പാസില്‍ നിര്‍ദേശിച്ച സ്ഥലത്ത് മണലിറക്കാതെ മറ്റൊരു സ്ഥലത്ത് മണലിറക്കുമ്പോള്‍ പിടികൂടിയതോടെയാണ് വ്യാജമണല്‍ സംഘത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഒരു സ്ത്രീയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് നാല് മണല്‍ പാസുകള്‍ ഉണ്ടാക്കിയ സംഭവം തെളിഞ്ഞതോടെയാണ് പെരുമ്പട്ടയിലെ രാജുവിനെ പോലീസ് അറസ്റ്റു ചെയ്തത്.
ഓണ്‍ലൈന്‍ വഴി ഇ - മണല്‍ ബുക്ക് ചെയ്താണ് സംഘം പാസ് തരപ്പെടുത്തുന്നത്. പല സ്ഥലങ്ങളില്‍ നിന്നും നിരവധി പേരുടെ വിലാസത്തില്‍ പാസിന് അപേക്ഷിക്കുകയും വിലാസക്കാര്‍ക്ക് മണല്‍ എത്തിച്ചുകൊടുത്ത ശേഷം ഈ പാസിന്റെ സീരിയലും മണല്‍ പാസിന്റെ നമ്പറും തിരുത്തി നിരവധി പാസുകള്‍ ഉണ്ടാക്കിയതായാണ് സൂചന. പോര്‍ട്ട് മണലാണ് ഇത്തരത്തില്‍ വ്യാപകമായി കടത്തിക്കൊണ്ടു പോയത്. മണല്‍ ബുക്കിംഗിനായി പോര്‍ട്ട് ഓഫീസില്‍ ക്യൂ നില്‍ക്കുന്നതില്‍ ഭൂരിഭാഗവും മണല്‍ മാഫിയാ സംഘത്തിന്റെ ആള്‍ക്കാരിയിരുന്നു കൂടുതലെന്നും പോലീസ് പറഞ്ഞു. പാസില്‍ കൃത്രിമം അറിയാമായിരുന്നിട്ടും പോര്‍ട്ട് അധികൃതര്‍ ഇതിന് കൂട്ടുനിന്നതായാണ് സംശയിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ അനുവദിക്കുന്ന മണല്‍ പാസ് ഉപയോഗിച്ച് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും വരെ മണല്‍ കടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അഞ്ച് ടണ്‍ വരുന്ന ഒരു ടിപ്പര്‍ ലോറിക്ക് 6,765 രൂപയാണ് പോര്‍ട്ടില്‍ അടക്കേണ്ടത്. ഇത് കാസര്‍കോട് ജില്ലയിലെ ആവശ്യക്കാര്‍ക്ക് 12,000 രൂപ മുതല്‍ 15,000 രൂപ വരെ ഇരട്ടി വിലക്കാണ് നല്‍കുന്നത്. വന്‍ കിട കെട്ടിട ഉടമകള്‍ക്കാണ് ഈ മണല്‍ വഴി നല്‍കുന്ന മണലുകള്‍ ഭൂരിഭാഗവും പോകുന്നത്. കടവുകള്‍ നിയന്ത്രിക്കുന്നവര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വരും ദിവസങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
Related News:
വ്യാജ മണല്‍പാസ് ഉപയോഗിച്ച് വീണ്ടും മണല്‍ കടത്ത്; സംഘത്തിനെതിരെ പോലീസ് അന്വേഷണം തുടങ്ങി, 20 ഓളം പേരെ ചോദ്യം ചെയ്യുന്നു, കമ്പ്യൂട്ടറുകളും പ്രിന്ററുകളും പിടിച്ചെടുത്തു, കടവുകളിലും റെയ്ഡ്

Keywords: Kasaragod, Kerala, sand mafia, Police, arrest, Fake sand pass, Fake sand pass: one arrested.