കാസര്‍കോട്: (www.kasargodvartha.com 16/12/2016) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നും അസമയത്ത് 41.50 ലക്ഷം രൂപയുടെ നിരോധിച്ച 1,000, 500 രൂപ നോട്ടുകള്‍ കൊണ്ടുപോയത് എറണാകുളത്തെ ബാങ്ക് ചെസ്റ്റിലേക്കാണെന്ന് ബാങ്കിന്റെ അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പണം കൊണ്ടുപോയതില്‍ വീഴ്ചയോ കൃത്രിമമോ നടന്നിട്ടില്ലെന്നും കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നുമെത്തിയ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ പി കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പറഞ്ഞു.
ബാങ്കിന്റെ പണം ചെസ്റ്റിലെത്തിക്കുന്നതിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തിനാലാണ് പുലര്‍ച്ചെ ബാങ്കില്‍ നിന്നും പണം കൊണ്ടുപോകേണ്ടി വന്നത്. ഇവിടെ നിന്നും കൊണ്ടുപോയ പണം കോഴിക്കോട്ട് എത്തിച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ കൃത്രിമമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഇവിടെ നിന്നും കൊണ്ടുപോയ പണം കോഴിക്കോട്ടെത്തിച്ച ശേഷം രാവിലെ കാസര്‍കോട്ടെത്തി ബാങ്കിന്റെ ജോലിയില്‍ പ്രവേശിക്കേണ്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള അസാധാരണ നടപടി ഉണ്ടാകേണ്ടി വന്നത്. ബ്രാഞ്ച് അസി. മാനേജറും ഓഫീസറും ചേര്‍ന്നാണ് പണം കൊണ്ടുപോയത്. ഇവര്‍ വന്ന കാറിലെ ഡ്രൈവറും മാനേജര്‍ വന്ന ബൈക്ക് കൊണ്ടുപോകാനെത്തിയ സഹായിയുമാണ് ഒപ്പമുണ്ടായിരുന്നതെന്ന് കാസര്‍കോട്ടെ ബ്രാഞ്ച് അധികൃതര്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചു. കാസര്‍കോട് എല്‍ ബി എസ് കോളജിലെ ബ്രാഞ്ചില്‍ നിന്നും കാസര്‍കോട് ബ്രാഞ്ചില്‍ നിന്നുമുള്ള ഒരാഴ്ചത്തെ പണമാണ് അടിയന്തിരമായി എറണാകുളത്തെ ചെസ്റ്റിലെത്തിക്കേണ്ടി വന്നത്.
ബാങ്കുകളില്‍ പഴയ നോട്ടുകള്‍ കൂടുതല്‍ സമയം സൂക്ഷിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശമുള്ളത് കൊണ്ടാണ് സുരക്ഷാ ഓഫീസര്‍മാര്‍ ഇല്ലാതെ തന്നെ പണം കൊണ്ടുപോയത്. ഒരു കോടിക്ക് മുകളില്‍ ഉള്ള പണം കൊണ്ടുപോകുന്നതിനു മാത്രമേ സുരക്ഷാ ഓഫീസര്‍മാര്‍ ഉണ്ടാകേണ്ടതുള്ളൂവെന്ന് അധികൃതര്‍ വിശദീകരിച്ചു. സെന്‍ട്രല്‍ ബാങ്കിന് കാസര്‍കോട്ടോ കണ്ണൂരോ കോഴിക്കോട്ടോ നോട്ടുകള്‍ കൈമാറുന്ന ചെസ്റ്റില്ല. എറണാകുളത്ത് മാത്രമാണ് അതുള്ളത്.