city-gold-ad-for-blogger

കാസര്‍കോട് നഗരത്തിലെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും അസമയത്ത് നോട്ടുകള്‍ കടത്തി; ദുരൂഹതയില്‍ വിശദീകരണം നല്‍കാനാകാതെ ബാങ്ക് അധികൃതര്‍, പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 15/12/2016) കാസര്‍കോട് നഗരത്തിലെ നായക്‌സ് റോഡിലെ എസ് എം എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നും അസമയത്ത് നോട്ടുകള്‍ കടത്തിയ സംഭവം വിവാദമാകുന്നു. പുലര്‍ച്ചെ 4.45 മണിയോടെ ഒരു കാറിലും ബൈക്കിലുമെത്തിയ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ നിന്നും നോട്ടുകള്‍ കടത്തിയത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയുടമ ബാങ്കില്‍ അസമയത്ത് ആളുകളെ കണ്ട് അന്വേഷിച്ചതോടെയാണ് സംഭവം പുറത്തായത്.

അസമയത്ത് ബാങ്കില്‍ നിന്നും പണം കൊണ്ടുപോകുന്നത് എവിടേക്കാണെന്ന്
ചോദിച്ചപ്പോള്‍ ഇതൊന്നും താങ്കള്‍ അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് തയ്യല്‍ കട ഉടമയോട് ബാങ്ക് ഉദ്യോഗസ്ഥര്‍ തട്ടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും ഉദ്യോഗസ്ഥര്‍ ബാങ്ക് അടച്ച് പോയിരുന്നു. രാവിലെ 10 മണിക്ക് മുമ്പു തന്നെ കോഴിക്കോട്ടെ മെയിന്‍ ബ്രാഞ്ചിലേക്കെത്തിക്കേണ്ട പഴയ നോട്ടുകളാണ് ഇവിടെ നിന്നും കൊണ്ടുപോയതെന്നാണ് അധികൃതര്‍ പോലീസിനോട് സൂചിപ്പിച്ചിട്ടുള്ളത്. ഇടപാട് സമയമായതിനാല്‍ ഇതു സംബന്ധിച്ച് മാനേജരോട് പോലീസില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സൂചിപ്പിച്ചു.

കാസര്‍കോട് നഗരത്തിലെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും അസമയത്ത് നോട്ടുകള്‍ കടത്തി; ദുരൂഹതയില്‍ വിശദീകരണം നല്‍കാനാകാതെ ബാങ്ക് അധികൃതര്‍, പോലീസ് അന്വേഷണം തുടങ്ങി

അതേസമയം പണം കൊണ്ടുപോയതിനെ കുറിച്ച് കാസര്‍കോട് വാര്‍ത്ത ആരാഞ്ഞപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മെയിന്‍ ബ്രാഞ്ചുമായി ബന്ധപ്പെട്ട ശേഷമേ ഇതേ കുറിച്ച് പ്രതികരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അസി. മാനേജര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. അസമയത്ത് പണം ബാങ്കുകളില്‍ നിന്നും കൊണ്ടുപോകുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലവിലിരിക്കെയാണ് നോട്ട് നിരോധനത്തിനു ശേഷം ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും അസാധാരണമായ നടപടിയുണ്ടായിട്ടുള്ളത്. ബാങ്ക് അധികൃതരുടെ നടപടി ദുരൂഹമാണെന്ന് വ്യക്തമാണ്. ഇതേ കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

Keywords: kasaragod, Kerala, Police, Investigation, Bank, Cash, Morning, Demonatization: old notes trafficked, Police investigation started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia