city-gold-ad-for-blogger

കാസര്‍കോട്ടെ ബാങ്കില്‍ നിന്നും അസമയത്ത് കടത്തിയത് 41.50 ലക്ഷം രൂപ; ഇതിനു മുമ്പും നാലു തവണ പണം കടത്തിയതായി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 16/12/2016) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നും അസമയത്ത് കടത്തിയത് 41.50 ലക്ഷം രൂപയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണം കടത്തിയതിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരോധിച്ച 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളടങ്ങുന്ന 41.50 ലക്ഷം രൂപ കടത്തിയതായി വ്യക്തമായത്. പരിസരവാസി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കെഎല്‍ 14 ജെ 4717 നമ്പര്‍ കാറിലാണ് പണം കൊണ്ടുപോയതെന്നും പോലീസ് കണ്ടെത്തി. അസി. ബാങ്ക് മാനേജര്‍ ദിവാകരന്റെ നേതൃത്വത്തിലാണ് പണം സെന്‍ട്രല്‍ ബാങ്കില്‍ നിന്നും കൊണ്ടുപോയത്. ചട്ടവിരുദ്ധമായാണ് ബാങ്കില്‍ നിന്നും പണം കൊണ്ടുപോയതെന്നും ഇതേ കുറിച്ച് കോഴിക്കോട് വെസ്റ്റിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇതിനു മുമ്പ് നാലു തവണം സമാനമായ രീതിയില്‍ പണം കൊണ്ടുപോയതായും പോലീസ് വ്യക്തമാക്കി. സുതാര്യമായ രീതിയിലല്ല ബാങ്ക് അധികൃതര്‍ പണം കൈകാര്യം ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തിടുക്കപ്പെട്ട് നിരോധിച്ച നോട്ടുകള്‍ ഹെഡ്ഓഫീസിലേക്ക് കൊണ്ടുപോകേണ്ട കാര്യമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് ഒരു കാറിലും ബൈക്കിലുമെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പണം കാറില്‍ കടത്തിക്കൊണ്ടുപോയത്. വിവരം ലഭിച്ച് പോലീസെത്തുമ്പോഴേക്കും പണവുമായി കാര്‍ പോയിരുന്നു. ബാങ്ക് അധികൃതരില്‍ നിന്നും വിശദമായ മൊഴി പോലീസ് ശേഖരിച്ചുവരികയാണ്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത് അസാധാരണമായ നടപടിയായതിനാല്‍ ഇതിന്റെ സംശയങ്ങള്‍ ദുരീകരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ടെ ബാങ്കില്‍ നിന്നും അസമയത്ത് കടത്തിയത് 41.50 ലക്ഷം രൂപ; ഇതിനു മുമ്പും നാലു തവണ പണം കടത്തിയതായി പോലീസ്


Keywords: Kasaragod, Kerala, Police, Bank, Investigation, cash, Central bank: police investigation goes on.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia