മഞ്ചേശ്വരം: (www.kasargodvartha.com 14/12/2016) മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഒളിവില്‍പോയ മകനെയും ഭാര്യയേയും ഭാര്യാ സഹോദരിമാരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആഇശാബീവിയുടെ മകന്‍ മുസ്തഫയും ഭാര്യ റുഖ്‌സാനയും സഹോദരിമാരും കര്‍ണാടയില് കഴിയുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം റുഖ്‌സാനയുടെ ബായാര്‍പദവിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കുമ്പള സി.ഐ വി.വി. മനോജിന്റെ നേതൃത്വത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ മുസ്തഫയെയോ ഭാര്യമാരെയോ ഇവിടെ നിന്നും പോലീസിന് കണ്ടെത്താനായില്ല. ഡിസംബര്‍ അഞ്ചിനാണ് ആഇശാബീവിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതോടെ മകന്‍ മുസ്തഫയും ഭാര്യ റുഖ്‌സാനയും കാമുകിമാരും ഒളിവില്‍പോവുകയായിരുന്നു. ആഇശാബിയുടെ മൃതദേഹം കുളിപ്പിക്കാനെത്തിയ സ്ത്രീകളാണ് മരണത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്.
സംഭവത്തില്‍ ആഇശാ ബീവിയുടെ സഹോദരന്റെ മക്കളായ ബംബ്രാണയിലെ ഖാലിദ്, യൂസുഫ് എന്നിവര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും പരാതിക്കാരനായ ഉപ്പളയിലെ കെ.എഫ്. ഇഖ്ബാലില്‍ നിന്നും പോലീസ് മൊഴിയെടുത്തു. മരണപ്പെട്ട ആഇശാബിവിയെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മൊഴികള്‍ വിശദമായി പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിശദമായ റിപ്പോര്‍ട്ട് ആര്‍.ഡി.ഒയ്ക്കു നല്‍കും. ആര്‍.ഡി.ഒ നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുകയെന്ന് പോലീസ് പറഞ്ഞു.

Related News:
ആഇശാബീവിയുടെ ദുരൂഹ മരണം: സഹോദരന്റെ മക്കളും പരാതി നല്‍കി, മകനും ഭാര്യയും കാമുകിമാരും ഒളിവില്‍തന്നെ
ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും
ആഇശാബീവിയുടെ ദുരൂഹ മരണം: സഹോദരന്റെ മക്കളും പരാതി നല്‍കി, മകനും ഭാര്യയും കാമുകിമാരും ഒളിവില്‍തന്നെ
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും
Keywords: Kasaragod, Kerala, Manjeshwaram, Police, Police-raid, Death, Investigation, case, complaint, Ayisha Beevi's death: police raid in Musthafa's wife house.