city-gold-ad-for-blogger

ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: (www.kasargodvartha.com 08/12/2016) മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65)യുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം കുമ്പള സി ഐ വി.വി മനോജ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ അഞ്ചിനാണ് ആഇശാബീവിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പൊതു പ്രവര്‍ത്തകന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പളയാണ് പോലീസില്‍ പരാതി നല്‍കിയത്.

ആഇശാ ബീവിയുടെ മൃതദേഹം സ്ത്രീകള്‍ കുളിപ്പിക്കുന്നതിനിടെ മര്‍ദനമേറ്റ പാടുകള്‍ ദേഹത്ത് കണ്ടെത്തുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. ഇതോടെ നാട്ടുകാര്‍ മകന്‍ മുസ്തഫയെ മര്‍ദിക്കുകയും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. മരണത്തില്‍ സംശയമുണ്ടെങ്കില്‍ പരാതി നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് തിരിച്ചുപോവുകയും ചിഗറുപദവിലെ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുകയുമായിരുന്നു.

പരേതനായ ആലിക്കുഞ്ഞിയുടെ ഭാര്യ ആഇശാബീവിക്ക് മുസ്തഫ (35) എന്ന ഒരു മകനും വിവാഹം കഴിഞ്ഞ ഒരു മകളുമാണുള്ളത്. മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. മുസ്തഫ ബായാറിലെ റുക്‌സാന എന്ന യുവതിയെ വിവാഹം കഴിച്ച് ആഇശാബീവിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ഇതിനിടയില്‍ റുക്‌സാനയെ കൂടാതെ അവരുടെ മൂന്ന് അനുജത്തിമാരെയും മുസ്തഫ കല്യാണം കഴിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ വിവരിക്കുന്നത്. ഭാര്യയേയും അനുജത്തിമാരെയും സാമ്പത്തിക നേട്ടത്തിനായി മുസ്തഫ മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ചിരുന്നതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഇതില്‍ നീരസം പ്രകടിപ്പിച്ച മാതാവിനെ മുസ്തഫ നിരന്തരം മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പറയുന്നത്. മകന്റെയും കാമുകിമാരുടെയും പ്രവര്‍ത്തിയെ ചോദ്യം ചെയ്ത സ്വന്തം മാതാവിനെ അതിക്രൂരമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ആഇശയുടെ മരണത്തിനു ശേഷം മകനും ഭാര്യയും കാമുകിമാരും വീടുപൂട്ടി രക്ഷപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം.

അതേസമയം ഖബറടക്കിയ ആഇശാബീവിയുടെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News:
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി

Keywords:  Kasaragod, Kerala, Death, Investigation, complaint, Police, Ayish Beevi's death: police investigation started.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia