city-gold-ad-for-blogger

മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

മഞ്ചേശ്വരം: (www.kasargodvartha.com 08/12/2016) മഞ്ചേശ്വരം ചിഗീര്‍പദവിലെ വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടംചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് മഞ്ചേശ്വരം എസ് ഐ പ്രമോദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

രണ്ട് ദിവസംമുമ്പ് മരണപ്പെട്ട ആഇശബി (65) യുടെ മരണത്തിലാണ് സംശയമുയര്‍ന്നത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ത്രീയുടെ മരണത്തില്‍ സംശയമെന്ന ആക്ഷേപത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സ്ത്രീയുടെ മരണം നടന്നദിവസംതന്നെ ഫോണില്‍ വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കേസെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് അറിയിച്ചെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. പരാതി ഇല്ലാത്തതിനാല്‍ പോലീസ് സ്ഥലത്തുനിന്നും തിരിച്ചുപോവുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും ബന്ധുക്കളില്‍ ചിലര്‍ പ്രശ്‌നം ഉന്നയിക്കുകയാണെന്നും ഇപ്പോഴും രേഖാമൂലം പരാതിനല്‍കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. സംഭവം നാട്ടില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Keywords: Kasaragod, Manjeshwaram, Housewife, Deadbody, Death, Postmortem Report, Peoples, Relatives, Chigeerpadhavu, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia