Join Whatsapp Group. Join now!
Aster MIMS 10/10/2023

ആഇശാബീവിയുടെ ദുരൂഹ മരണം: സഹോദരന്റെ മക്കളും പരാതി നല്‍കി, മകനും ഭാര്യയും കാമുകിമാരും ഒളിവില്‍തന്നെ

മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65)യുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോKasaragod, Kerala, Manjeshwaram, Death, Investigation, complaint, Ayisha Beevi's death: complaint lodged.
മഞ്ചേശ്വരം:  (www.kasargodvartha.com 13/12/2016) മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65)യുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്റെ മക്കളും പരാതി നല്‍കി. ബംബ്രാണ സ്വദേശികളായ ഖാലിദ്, യൂസുഫ് എന്നിവരാണ് രേഖാമൂലം പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പിക്കാന്‍ ജില്ലാ പോലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ അഞ്ചിനാണ് ആഇശാബീവിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതോടെ മകന്‍ മുസ്തഫയും ഭാര്യ റുഖ്‌സാനയും കാമുകിമാരും ഒളിവില്‍പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആഇശാബിയുടെ മൃതദേഹം കുളിപ്പിക്കാനെത്തിയ സ്ത്രീകളാണ് മരണത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്.

അതേസമയം മരണപ്പെട്ട ആഇശാബി മകന്‍ മുസ്തഫയ്‌ക്കെതിരെ ഒരു വര്‍ഷം മുമ്പ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും മകന്‍ പണയപ്പെടുത്തി വായ്പയെടുത്തിട്ടുണ്ടെന്നും സ്വത്ത് അന്യാധീനപ്പെട്ടു പോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പരാതി. ഈ സംഭവത്തില്‍ പോലീസ് മുസ്തഫയെ സമീപിച്ച് സ്ഥലത്തിന്റെ ആധാരം വീണ്ടെടുത്തു നല്‍കുകയായിരുന്നു.

ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി

മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

Kasaragod, Kerala, Manjeshwaram, Death, Investigation, complaint, Ayisha Beevi's death: complaint lodged.

Keywords: Kasaragod, Kerala, Manjeshwaram, Death, Investigation, complaint, Ayisha Beevi's death: complaint lodged.