city-gold-ad-for-blogger
Aster MIMS 10/10/2023

ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com 08/02/2016) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 17 കാരിയായ കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറയെ കഴുത്തറുത്ത് കൊന്ന കേസില്‍  കര്‍ണാടക ബണ്ട്വാള്‍ ഉജിക്കര ബി എം ഉമര്‍ ബ്യാരി (40)യെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ ഉമര്‍ ബ്യാരി അമ്പതിനായിരം രൂപ പിഴയടക്കാനും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഉമര്‍ ബ്യാരിയെ നേരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടുതവണയാണ് ഈ കേസില്‍ വിധി പറയാനായി മാറ്റിവെച്ചത്.
(www.kasargodvartha.com)
പ്രതിക്ക് വധിശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിം വാദിച്ചിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുടുംബത്തിന്റെ സംരക്ഷണം തന്റെ ചുമലിലാണെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും പ്രതി ഉമര്‍ ബ്യാരിയും കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റിയത്.
2006 ഡിസംബര്‍ 28ന് പുലര്‍ച്ചെ 2.30 മണിക്കാണ് നാടിനെ നടുക്കിയ നിഷ്ഠൂരമായ കൊലപാതകം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും


Related News:
ഫാത്വിമത്ത് സുഹറ വധം: വിധികേള്‍ക്കാന്‍ പിതാവും സഹോദരനും എത്തി; വധശിക്ഷ നല്‍കണമെന്ന് പിതാവ്


ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, കുടുംബമുണ്ടെന്നും പരമാവധി ഇളവുവേണമെന്നും പ്രതി ഉമര്‍ ബ്യാരി

ഫാത്വിമത്ത് സുഹറ വധം: പ്രതി ഉമര്‍ ബ്യാരി കുറ്റക്കാരന്‍; ശിക്ഷ ആറിന്

ഫാത്വിമത്ത് സുഹറ വധം: വിചാരണ ചൊവ്വാഴ്ച തുടങ്ങും

17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു

കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്‌കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി


Keywords: Kasaragod, Kerala, Court order, Murder-case, Accuse, Suhara murder: Life imprisonment for accused

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL