city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്‌കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി

കാസര്‍കോട്: (www.kasargodvartha.com 28.08.2014) മാതാവിനോടൊപ്പം വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന 17 കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ മുംബൈയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തു. കര്‍ണാകട സ്വദേശി ഉമര്‍ ബ്യാരിയേയാണ് (40) കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറ (17) യെയാണ് ഉമര്‍ ബ്യാരി 2006ല്‍ കഴുത്തറുത്ത് കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ഫാത്വിമത്ത് സുഹറയെ കഴുത്തറുത്ത് കൊന്നത്. വീടിന്റെ ഓടിളക്കി അകത്തുകടന്നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഉമര്‍ ബ്യാരി. ഉമര്‍ ബ്യാരിക്ക് വീട്ടില്‍നിന്നും ഫാത്വിമത്ത് സുഹറയായിരുന്നു ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ഭക്ഷണം എത്തിച്ചുകൊടുത്തിരുന്ന പെണ്‍കുട്ടിയോട് ഉമര്‍ ബ്യാരി അടുപ്പം കാണിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ഇതിനെ ശക്തമായി എതിര്‍ക്കുകയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി വീട്ടിനകത്ത് ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് അര്‍ധരാത്രി കഴുത്തറുത്തുകൊന്നത്. കുമ്പള എസ്.ഐ. ആയിരുന്ന ഇപ്പോഴത്തെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്താണ് പ്രതിയെ അന്ന് അറസ്റ്റുചെയ്തത്. കുമ്പള മാര്‍ക്കറ്റ് റോഡിലെ ഒരു കടയില്‍നിന്ന് 30 രൂപയ്ക്ക് വാങ്ങിച്ച കത്തി ഉപയോഗിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

പിന്നീട് ഉമര്‍ ബ്യാരി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രതിക്ക് സമന്‍സ് അച്ചെങ്കിലും ഹാജറായില്ല. പിന്നീട് പ്രതിക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് കോടതി ഉമര്‍ ബ്യാരിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുംബൈ ഇന്‍ഡോറില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ ഇന്‍ഡോറിലെത്തുകയും അവിടെവെച്ച് പ്രതിയെ സാഹസികമായി അറസ്റ്റുചെയ്യുകയുമായിരുന്നു. ഇന്‍ഡോറില്‍ കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തുവരികയായിരുന്നു ഉമര്‍ ബ്യാരി. പ്രതി അറസ്റ്റിലായതോടെ സുഹറ വധക്കേസിന്റെ വിചാരണ ഉടന്‍തന്നെ കാസര്‍കോട് സെഷന്‍കോടതിയില്‍ ആരംഭിക്കും.
കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്‌കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL