city-gold-ad-for-blogger
Aster MIMS 10/10/2023

ഫാത്വിമത്ത് സുഹറ വധം: പ്രതി ഉമര്‍ ബ്യാരി കുറ്റക്കാരന്‍; ശിക്ഷ ആറിന്

കാസര്‍കോട്: (www.kasargodvartha.com 04/02/2016) കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറ (17) യെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ കര്‍ണാകട സ്വദേശി ഉമര്‍ ബ്യാരി (40) കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഫെബ്രുവരി ആറിന് പ്രഖ്യാപിക്കും. അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ജി ഗോപകുമാറാണ് ഉമര്‍ ബ്യാരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പ്രതിക്കുള്ള ശിക്ഷ വിധിക്കാനായി ചേര്‍ന്ന കോടതി നടപടികള്‍ക്കിടെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ശിക്ഷ പിന്നീട് പ്രഖ്യാപിക്കാനായി മാറ്റിവെക്കുകയായിരുന്നു. കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. സി എന്‍ ഇബ്രാഹിം ഹാജരായി. കൊല്ലപ്പെട്ട ഫാത്വിമത്ത് സുഹറയുടെ മാതാവ് നഫീസ, പൊതുപ്രവര്‍ത്തകന്‍ യൂസഫ് ഉളുവാര്‍, പള്ളി മുക്രി മൂസ മുസ്ലിയാര്‍, ഫാത്വിമത്ത് സുഹറയുടെ സഹോദരി അവ്വമ്മ തുടങ്ങി 27 ഓളം സാക്ഷികളാണുള്ളത്. 

2006 ഡിസംബര്‍ 28ന് പുലര്‍ചെ 2.30 മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഉമര്‍ ബ്യാരിയെ മുംബൈയില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്‍ഡോറില്‍ കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തുവരികയായിരുന്നു ഉമര്‍ ബ്യാരി.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ഫാത്വിമത്ത് സുഹറയെ പ്രതി ഉമര്‍ ബ്യാരി കഴുത്തറുത്ത് കൊന്നത്. വീടിന്റെ ഓടിളക്കി അകത്തുകടന്നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഉമര്‍ ബ്യാരി. ഉമര്‍ ബ്യാരിക്ക് വീട്ടില്‍നിന്നും ഫാത്വിമത്ത് സുഹറയായിരുന്നു ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ഭക്ഷണം എത്തിച്ചുകൊടുത്തിരുന്ന പെണ്‍കുട്ടിയോട് ഉമര്‍ ബ്യാരി അടുപ്പം കാണിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു.
ഫാത്വിമത്ത് സുഹറ വധം: പ്രതി ഉമര്‍ ബ്യാരി കുറ്റക്കാരന്‍; ശിക്ഷ ആറിന്

Related News:
17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു

കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്‌കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി


Keywords: Court Order, Murder case, Fathimath Suhara, Umer Byari, Kasaragod, Kerala,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL