city-gold-ad-for-blogger
Aster MIMS 10/10/2023

ഫാത്വിമത്ത് സുഹറ വധം: വിധികേള്‍ക്കാന്‍ പിതാവും സഹോദരനും എത്തി; വധശിക്ഷ നല്‍കണമെന്ന് പിതാവ്

കാസര്‍കോട്: (www.kasargodvartha.com 06/02/2016) കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറ എന്ന നിര്‍ദ്ധനയായ 17കാരി പെണ്‍കുട്ടിയെ ക്രൂരമായി കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി കര്‍ണാടക ബണ്ട്വാള്‍ ഉജിക്കര ബി.എം ഉമര്‍ ബ്യാരി (40)ക്കുള്ള ശിക്ഷ കേള്‍ക്കാന്‍ നാട്ടുകാര്‍ക്കൊപ്പം കൊല്ലപ്പെട്ട സുഹറയുടെ പിതാവ് അബൂബക്കറും സഹോദരന്‍ അസ്ഹറുദ്ദീനും എത്തി. എന്നാല്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് എട്ടിലേക്ക് മാറ്റിയ വിവരമറിഞ്ഞ് ഇവര്‍ തിരിച്ചുപോയി.

സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന പൊന്നോമനയായ സുഹറയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പിതാവ് അബൂബക്കറും സഹോദരന്‍ അസ്ഹറുദ്ദീനും പറഞ്ഞു. 11 മണിക്ക് കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദം കേള്‍ക്കുകയും പിന്നീട് പ്രതിക്ക് പറയാനുള്ള കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ശിക്ഷ പറയുന്നത് ഉച്ചയ്ക്ക് ശേഷം മാറ്റിയെങ്കിലും പിന്നീട് കോടതി വിധി പറയുന്നത് എട്ടാം തീയ്യതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

2006 ഡിസംബര്‍ 28ന് പുലര്‍ച്ചെ 2.30 മണിക്കാണ് കേസിനാസ്പതമായ സംഭവം നടന്നത്. ഉമര്‍ ബ്യാരി സുഹറയോട് പ്രണയാഭ്യാര്‍ത്ഥന നടത്തുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹറ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഈ സമയം ഉമര്‍ ബ്യാരി. ഇയാള്‍ക്കുള്ള ഭക്ഷണം സ്ഥിരമായി എത്തിച്ചിരുന്നത് സുഹറയുടെ വീട്ടില്‍ നിന്നായിരുന്നു. ഇതിനിടയിലാണ് സുഹറയുമായി പരിചയപ്പെട്ട് ഉമര്‍ ബ്യാരി പ്രണയാഭ്യാര്‍ത്ഥന നടത്തിയത്.

സംഭവം നടക്കുന്നതിന്റെ തലേ ദിവസം ഭക്ഷണവുമായി എത്തിയപ്പോള്‍ രാത്രി വാതില്‍ തുറന്നു വെക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാത്രി സുഹറയുടെ വീടിന് സമീപമെത്തിയ ഉമര്‍ ബ്യാരി വീടിന്റെ വാതില്‍ തുറന്നുകാണാത്തതിനാല്‍ പ്രകോപിതനായി വീടിന് സമീപത്തെ തെങ്ങിന്‍മുകളിലൂടെ കയറി വീടിന്റെ മേല്‍ക്കൂരയിലെത്തുകയും അവിടെ നിന്നും ഓടിളക്കി അകത്തുകടന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന സുഹറയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് പ്രതി ചോരപുരണ്ട വസ്ത്രങ്ങളും കത്തിയും വൃത്തിയാക്കി പള്ളിയില്‍ എത്തി ഒന്നുമറിയാത്തതുപോലെ കിടന്നുറങ്ങുകയായിരുന്നു. കൊലനടന്ന ശേഷമാണ് സുഹറയുടെ മാതാവും ഒപ്പമുണ്ടായിരുന്ന സഹോദരനും വിവരമറിഞ്ഞത്. കൊലനടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ അന്നത്തെ കുമ്പള എസ്.ഐ. ആയിരുന്ന ഇപ്പോള്‍ ഡി.വൈ.എസ്.പി. ആയ ടി.പി. രഞ്ജിത്ത് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമറിനെ അറസ്റ്റുചെയ്തത്. റിമാന്‍ഡിലായിരുന്ന ഉമര്‍ ബ്യാരി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. കേസിന്റെ വിചാരണ മൂന്ന് വര്‍ഷം മുമ്പ് തന്നെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചെങ്കിലും പ്രതി ഹാജരാകാത്തതിനാല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്‍ഡോറില്‍ കരാര്‍ ജോലി ഏറ്റെടുത്ത് കഴിഞ്ഞിരുന്ന ഉമര്‍ ബ്യാരി ആളെ തിരിച്ചറിയാതിരിക്കാന്‍ മുടി നീട്ടിവളര്‍ത്തുകയും മീശയും താടിയും വടിച്ചുകളയുകയും ചെയ്തിരുന്നു. കൊലയ്ക്കുമുമ്പ് കുമ്പള ഹേരൂറിലെ യുവതിയെ ഉമര്‍ ബ്യാരി വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരുകുട്ടിയുണ്ട്. ഇതിനിടയിലാണ് സുഹറയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ജാമ്യത്തിലറിങ്ങിയ ശേഷം കര്‍ണാടകയില്‍ മറ്റൊരു വിവാഹവും ഉമര്‍ നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പിന്നീട് 2014 ആഗസ്റ്റ് 28ന് അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇന്‍ഡോറില്‍വെച്ച് പിടികൂടുകയായിരുന്നു. പ്രതി ആസൂത്രതമായാണ് കൊല നടത്തിയതെന്ന് അന്ന് കേസന്വേഷിച്ച ഇപ്പോള്‍ ഡിവൈഎസ്പിയായ ടി.പി രഞ്ജിത്ത് പറഞ്ഞു.
ഫാത്വിമത്ത് സുഹറ വധം: വിധികേള്‍ക്കാന്‍ പിതാവും സഹോദരനും എത്തി; വധശിക്ഷ നല്‍കണമെന്ന് പിതാവ്

Related News:
ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, കുടുംബമുണ്ടെന്നും പരമാവധി ഇളവുവേണമെന്നും പ്രതി ഉമര്‍ ബ്യാരി

Keywords: Kasaragod, Kerala, Murder-case, court, Police, Suhara murder: Father and brother of Suhara came to hear verdict.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL