city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കവര്‍ച്ചാരീതി തോണിയില്‍ സഞ്ചരിച്ച്; പ്രതിയെ നീലേശ്വരം സി ഐ കസ്റ്റഡിയില്‍ വാങ്ങും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/02/2016) തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയതിന് അറസ്റ്റിലായ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കവര്‍ച്ചാരീതി തോണിയില്‍ സഞ്ചരിച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സി പി എം മെട്ടമ്മല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി വയലോടിയിലെ സി. രാഘവനാ(50) ണ് തോണിയാത്രയിലൂടെ കവര്‍ച്ച നടത്താനുള്ള അവസരങ്ങള്‍ കണ്ടെത്തിയിരുന്നത്. ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് രാഘവന്‍ അറസ്റ്റിലായത്. രാഘവനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ എം.കെ യൂനുസിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തൃക്കരിപ്പൂരിലും പരിസരങ്ങളിലും നടന്ന നാല്‌ കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പത്തുവര്‍ഷത്തോളമായി രാഘവന്‍ വീടുകളും മറ്റും കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ച ചെയ്ത് കിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും പണം ഉപയോഗിച്ചും രാഘവന്‍ മെട്ടമ്മല്‍ വയലോടി പുഴക്കരയില്‍ പുതിയ വീടും നിര്‍മ്മിച്ചുവരികയാണ്. വീടിന്റെ ചുമരുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ സമീപം കെട്ടിയ ഷെഡിലാണ് കവര്‍ച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങള്‍ രാഘവന്‍ സൂക്ഷിച്ചിരുന്നത്. യൂനുസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ രാഘവന്‍ കൊണ്ടുവന്ന കമ്പിപ്പാര ഈ ഷെഡില്‍ നിന്നും പോലീസ് കണ്ടെടുത്തു. കമ്പിപ്പാരയുമായി രാഘവന്‍ യൂനുസിന്റെ വീട്ടില്‍ നില്‍ക്കുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞതോടെയാണ് കവര്‍ച്ചക്കാരന്‍ ആരെന്ന് വ്യക്തമായത്.

ഈ കേസില്‍ രാഘവന്‍ അറസ്റ്റിലായതോടെ തെളിയാതിരുന്ന മറ്റ് കവര്‍ച്ചാക്കേസുകള്‍ക്കും തുമ്പാവുകയായിരുന്നു. 2015ല്‍ മെട്ടമ്മലില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവവും 2001 ല്‍ മെട്ടമ്മല്‍, പൂവളപ്പ് അടുക്കം എന്നിവിടങ്ങളിലും വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവങ്ങളും ഉള്‍പ്പെടെ നാല്‌ കേസുകളാണ് നിലവില്‍ രാഘവന്റെ പേരിലുള്ളത്. കവര്‍ച്ച ചെയ്തുകിട്ടിയ പണത്തില്‍ 30, 000 രൂപ ഉപയോഗിച്ച് രാഘവന്‍ ഒരു ഫൈബര്‍ തോണി വാങ്ങിയിരുന്നു. പുഴയിലൂടെ ഈ തോണിയില്‍ സഞ്ചരിച്ചാണ് രാഘവന്‍ കവര്‍ച്ചക്ക് അനുകൂലസാഹചര്യമുള്ള വീടുകള്‍ തേടിപ്പിടിച്ചിരുന്നത്.

പകല്‍ നേരങ്ങളില്‍ തോണി കടവില്‍ കെട്ടിയിട്ട ശേഷം ഇത്തരത്തിലുള്ള വീടുകള്‍ നിരീക്ഷിച്ച് മടങ്ങും. രാത്രികാലങ്ങളിലാണ് കവര്‍ച്ച. ഗള്‍ഫുകാരുടെ വീടുകളിലും സ്ത്രീകള്‍ മാത്രമുള്ള വീടുകളിലുമാണ് രാഘവന്‍ കവര്‍ച്ച നടത്തിയിരുന്നത്. പതിനഞ്ചുപവന്‍ കവര്‍ച്ച നടത്തിയ കേസില്‍ നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രനാണ് അന്വേഷണം നടത്തുന്നത്. ഈ കേസില്‍ രാഘവനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടാന്‍ സി ഐകോടതിയില്‍ ഹരജി നല്‍കും.
സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കവര്‍ച്ചാരീതി തോണിയില്‍ സഞ്ചരിച്ച്; പ്രതിയെ നീലേശ്വരം സി ഐ കസ്റ്റഡിയില്‍ വാങ്ങും

Related News:
കമ്പിപ്പാരയുമായി പിടിയിലായ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി നിരവധി കേസുകളില്‍ പ്രതി; 14 പവന്‍ കവര്‍ച്ചയടക്കം 4 കേസുകള്‍ കൂടി തെളിഞ്ഞു

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി

കവര്‍ച്ചക്കാരനായ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Keywords: Kasaragod, Kerala, Trikaripur, Robbery, arrest, Police, case, complaint, C.Raghavan accused in many cases.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL