city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/02/2016) തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സി പി എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി വയലോടിയിലെ സി. രാഘവനെ(50)യാണ് നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ എം.കെ യൂനുസിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം നടത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയുടെ ചിത്രം ലഭിച്ചത്. യൂനൂസും കുടുംബവും അടുത്തിടെയാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. വീട് കുത്തിത്തുറന്ന് കിടക്കുന്നത് കണ്ട് അയല്‍വാസികളായ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയും പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ കവര്‍ച്ചയ്‌ക്കെത്തിയ രാഘവന്റെ ദൃശ്യം ലഭിക്കുകയുമായിരുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി കവര്‍ച്ചാ ശ്രമക്കേസില്‍ ഉള്‍പെട്ട വിവരം പുറത്തുവന്നതോടെ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ജില്ലാ സെക്രട്ടറി പുറത്താക്കിയിരുന്നു. ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പിടികൂടിയത്. രാത്രി ഒമ്പത് മണിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Related News: ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി

കവര്‍ച്ചക്കാരനായ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
Keywords : Trikaripure, CPM, Leader, Arrest, Accuse, Police, Investigation, Kasaragod, Robbery-Attempt, C Raghavan, Robbery attempt: Man arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL