city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/02/2016) ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി. കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. യൂനുസ് കുടുംബ സമേതം ഗള്‍ഫിലാണ്. തിങ്കളാഴ്ച രാവിലെ വീട് തുറന്നുകിടക്കുന്നതുകണ്ട് ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.

സ്വര്‍ണം ഉള്‍പെടെയുള്ള വിലപിടിപ്പുള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വീട്ടിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ചിത്രം കിട്ടിയത്. സി പി എം വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ് സി സി ടി വി ക്യാമറയില്‍ കുടുങ്ങിയത്. മോഷ്ടാവിനെകുറിച്ചറിയാന്‍ ബന്ധുക്കള്‍ സി സി ടി വി ക്യാമറയിലെ ചിത്രം വാട്‌സ് ആപ്പിലിട്ടതോടെ രാഘവന്‍ നാ്ട്ടില്‍നിന്നും മുങ്ങിയിരിക്കുകയാണ്.

ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. യൂനുസും കുടുംബവും അടുത്തിടെ നാട്ടില്‍വന്ന് ത്ിരിച്ചുപോവുകയായിരുന്നു. തലയില്‍ തോര്‍ത്തിട്ട് കമ്പിപ്പാരയുമായാണ് ബ്രാഞ്ച് സെക്രട്ടറി കവര്‍ച്ചയ്‌ക്കെത്തിയത്.
ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി

വീഡിയോ കാണാം


Keywords: Trikaripur, Robbery, Kerala, Kasaragod, CCTV, CCTV captures robber in action

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങിhttp://goo.gl/1wlZLc
Posted by KasaragodVartha Updates on  Monday, February 1, 2016


കാസര്‍കോട് വാര്‍ത്തയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം: Click Here

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL