city-gold-ad-for-blogger
Aster MIMS 10/10/2023

കമ്പിപ്പാരയുമായി പിടിയിലായ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി നിരവധി കേസുകളില്‍ പ്രതി; 14 പവന്‍ കവര്‍ച്ചയടക്കം 4 കേസുകള്‍ കൂടി തെളിഞ്ഞു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06/02/2016)  തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയതിന് അറസ്റ്റിലായ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സി പി എം മെട്ടമ്മല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി വയലോടിയിലെ സി. രാഘവനാ(50) ണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.

കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ എം.കെ യൂനുസിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തൃക്കരിപ്പൂരിലും പരിസരങ്ങളിലും നടന്ന നാലോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

മെട്ടമ്മലിലെ സി വി അബ്ദുല്ലയുടെ വീട് കുത്തിത്തുറന്ന് പതിനാലര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലും മെട്ടമ്മലിലെ സുരയ്യയുടെ വീട് കുത്തിത്തുറന്ന് മൊബൈലും ടോര്‍ച്ചും എമര്‍ജന്‍സിയും കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണെന്ന് തെളിഞ്ഞു. മറ്റു കേസുകളെ കുറിച്ചുള്ള അന്വേഷണവും പോലീസ് നടത്തിവരികയാണ്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കമ്പിപ്പാരയുമായി പിടിയിലായ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി നിരവധി കേസുകളില്‍ പ്രതി; 14 പവന്‍ കവര്‍ച്ചയടക്കം 4 കേസുകള്‍ കൂടി തെളിഞ്ഞു

Related News:
ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സി സി ടി വി ക്യാമറയില്‍ കുടുങ്ങി

കവര്‍ച്ചക്കാരനായ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി


Keywords:  C Raghavan,  CPM, Leader, Arrest, Accuse, Police, Investigation,  Trikaripure,  Kasaragod, Robbery-Attempt. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL