city-gold-ad-for-blogger
Aster MIMS 10/10/2023

സാബിത്ത് വധം: അഡ്വ. ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കുന്നത് കൊണ്ട് വിചാരണ ആരംഭിക്കുന്നത് ഹൈക്കോടതി രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു, നടപടി പ്രതികളുടെ ആവശ്യപ്രകാരം

കാസര്‍കോട്: (www.kasargodvartha.com 21.05.2018) പ്രമാദമായ സാബിത്ത് വധക്കേസില്‍ വിചാരണ ആരംഭിക്കുന്നത് ഹൈക്കോടതി രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. അഡ്വ. ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കുന്നതിനാല്‍ വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് പ്രതികള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഹൈക്കോടതി വിധി. കേസിന്റെ വിചാരണ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവുണ്ടായിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികള്‍ നേരത്തെ ജില്ലാ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.  ഹൈക്കോടതി വിധിയോടെ കേസിന്റെ വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

സാബിത്ത് വധം: അഡ്വ. ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കുന്നത് കൊണ്ട് വിചാരണ ആരംഭിക്കുന്നത് ഹൈക്കോടതി രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു, നടപടി പ്രതികളുടെ ആവശ്യപ്രകാരം


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ വിചാരണ ആരംഭിക്കുകയുള്ളൂ. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എറണാകുളത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ കൊച്ചി പുല്ലേപ്പാടി സ്വദേശി എ മുഹമ്മദിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. സാബിത്തിന്റെ മാതാവ് എന്‍ കെ സാറ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. നേരത്തെ ഇക്കഴിഞ്ഞ നവംബര്‍ 20ന് വിചാരണ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ മെയ് 21 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

2013 ജൂലൈ ഏഴിനാണ് ആര്‍ ഡി നഗര്‍ മീപ്പുഗുരിയിലെ ഷൈമ മന്‍സിലില്‍ ബദറുദ്ദീന്റെ മകന്‍ മുഹമ്മദ് സാബിത്തിനെ (19) ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. കാസര്‍കോട് എം ജി റോഡിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു സാബിത്ത്. കൂടെ ജോലി ചെയ്യുന്ന പാറക്കട്ട പള്ളം ഹൗസിലെ മുഹമ്മദ് റഈസിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജെ പി കോളനി റോഡില്‍ വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞ് ഇരുവരെയും കുത്തുകയായിരുന്നു. സാബിത്ത് തത്്ക്ഷണം മരണപ്പെട്ടു. റഈസ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ജെ പി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന (24), കാളിയങ്ങാട് കോളനിക്കു സമീപത്തെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ 17 കാരന്‍, ആര്‍ വിജേഷ് (23), സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (24), കേളുഗുഡ്ഡെയിലെ ബി കെ. പവന്‍ കുമാര്‍ (30), കൊടക്കാട്ടെ ധനഞ്ജയ കുമാര്‍ എന്ന കുട്ടന്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍.

കാസര്‍കോട് സി ഐയായിരുന്ന സി കെ സുനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 60 സാക്ഷികളാണുള്ളത്. ഐപി സി 341, 302, 153 (എ), 201, 212 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related News:
സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 20ന് വിചാരണ തുടങ്ങും

സാബിത്ത് വധം: കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു

സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ

സാബിത്ത് വധം: അവസാന പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു
സാബിത്ത് വധം: 7 -ാം പ്രതി പോലീസില്‍ കീഴടങ്ങി

സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി

കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി

സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും

സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ

സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, Murder, Case, Alappuzha, election, Chengannur, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL