city-gold-ad-for-blogger

കടല്‍ത്തീരത്ത് അടിഞ്ഞ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല; അന്വേഷണം ഊര്‍ജിതം

കുമ്പള: (www.kasargodvartha.com 15.03.2018) കഴിഞ്ഞയാഴ്ച കുമ്പള ഷിറിയ തീരത്തടിഞ്ഞ യുവതിയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇക്കഴിഞ്ഞ എട്ടിന് രാവിലെ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയുന്നതിനായി കുമ്പള കോസ്റ്റല്‍ സി.ഐ ദക്ഷിണ കന്നഡ ജില്ലാ പോലീസ് ചീഫിന് കത്തയച്ചു.

കടല്‍ത്തീരത്ത് അടിഞ്ഞ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല; അന്വേഷണം ഊര്‍ജിതം

അടുത്ത കാലത്ത് കാണാതായവരെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നും 22 വയസ്മുതല്‍ 30 വരെ പ്രായമുള്ള യുവതിയാണെന്നും ഫോറന്‍സിക് സര്‍ജന്‍ കണ്ടെത്തിയിരുന്നു. 165 സെന്റിമീറ്റര്‍ ഉയരമുള്ള യുവതി പ്രസവിച്ചിരുന്നതായും വിവരമുണ്ട്.

മൃതദേഹം സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ പയ്യാമ്പലത്ത് സംസ്‌കരിക്കുന്നതിന് മുമ്പ് ഡി.എന്‍.എ. സാമ്പിളടക്കം ശേഖരിച്ചിട്ടുണ്ട്. കുമ്പള കോസ്റ്റല്‍ സി.ഐ അജി ജി നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related News:
ഷിറിയ കടപ്പുറത്ത് അജ്ഞാത മൃതദേഹം; സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Kerala, News, Deadbody, Police, Dead body found in Sea not identified; Police investigation tighten.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia