തെളിവ് ലഭിച്ചില്ല, പണം കണ്ടെത്തിയില്ല; ഹവാല സംഘമെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 12 പേരെ വിട്ടയച്ചു
Nov 26, 2017, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2017) ഹവാല പണമിടപാട് സംഘമെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 12 പേരെ മതിയായ തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 12 അംഗ സംഘത്തെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടികളുടെ നിരോധത നോട്ടുകള്‍ കൈമാറ്റം ചെയ്യാനെത്തിയവരാണെന്നാണ് പോലീസിന് വിവരം കിട്ടിയത്. ബേക്കല്‍ പള്ളിക്കരക്കടുത്ത് രണ്ടു സംഘങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തിയതോടെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയാണുണ്ടായത്.
പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിരോധിത കറന്‍സി ഇടപാട് സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. സംഘം സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉദുമ കേന്ദ്രീകരിച്ചുള്ള ഒരു വീട്ടില്‍ എട്ടു കോടിയോളം രൂപയുടെ നിരോധിത കറന്‍സിയുണ്ടെന്നും ഈ പണം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും കസ്റ്റഡിയിലായ നെല്ലിക്കട്ട സ്വദേശി പോലീസിനോട് വെളിപ്പെടുത്തി. ഇയാളെയുംകൂട്ടി പോലീസ് ഉദുമയിലെയും പരിസരങ്ങളിലെയും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.
പണം താന്‍ കണ്ടെന്ന് പറഞ്ഞ വ്യക്തിക്ക് ഏത് വീടാണെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്നത് പോലീസിനെ കുഴക്കുകയും ചെയ്തു. പണം കണ്ടെടുക്കാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലായ മുഴുവന്‍ പേരെയും വിട്ടയച്ചത്. പിടികൂടിയ വാഹനങ്ങളും വിട്ടുകൊടുത്തു.
Related News:
വന്‍ ഹവാല പണമിടപാട് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു; ഇടനിലക്കാരുടെ വീടുകളില്‍ റെയ്ഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, custody, Police, Bekal, 12 Released from Police custody