city-gold-ad-for-blogger
Aster MIMS 10/10/2023

വന്‍ ഹവാല പണമിടപാട് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു; ഇടനിലക്കാരുടെ വീടുകളില്‍ റെയ്ഡ്

ബേക്കല്‍: (www.kasargodvartha.com 24.11.2017) ബേക്കല്‍ പള്ളിക്കരക്കടുത്തു നിന്നും വ്യാഴാഴ്ച രാത്രിയോടെ വന്‍ ഹവാല സംഘം ബേക്കല്‍ പോലീസിന്റെ പിടിയിലായി. ജില്ലയിലുടനീളം കോടിക്കണക്കിനു രൂപയുടെ ഹവാലപ്പണം വിതരണം ചെയ്യാന്‍ തയ്യാറെടുത്ത വന്‍ സംഘത്തിലെ ഏതാനും പേരെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു വെച്ച് ബേക്കല്‍ പോലീസിനെ ഏല്‍പ്പിച്ചത്.

പോലീസ് അവരെ ചോദ്യം ചെയ്തുവെങ്കിലും വിതരണത്തിനായി കൊണ്ടു വന്ന പണം കണ്ടുകെട്ടാനായില്ല. സംഘം സഞ്ചരിച്ച എയ്സ്, വാഗണര്‍ തുടങ്ങിയ വാഹനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവെങ്കിലും മറ്റൊരു പൈലറ്റ് വാഹനത്തില്‍ പണം കടത്തി രക്ഷപ്പെടുകയായിരുന്നു. തൊണ്ടിമുതല്‍ കസ്റ്റഡിയില്‍ ലഭിക്കാത്തതു കാരണം കുഴല്‍പ്പണ വിതരണത്തിന് കേസെടുക്കാനാകില്ലെന്ന് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. യു.പി. വിപിന്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത മലപ്പുറം, കോഴിക്കോട് സ്വദേശികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദുമയിലെ ചില വീടുകള്‍ കേന്ദ്രീകരിച്ച് രാത്രി നടത്തിയ റൈയ്ഡ് വിഫലമാവുകയായിരുന്നു. പണവുമായി വന്ന ആള്‍ക്ക് ഉദുമയിലെ ഏജന്റിനെ നേരിട്ട് പരിചയമില്ലാത്തതും, വീട് കണ്ടെത്താന്‍ കഴിയാത്തതും വിനയായി.

ബേക്കല്‍കോട്ടയ്ക്കു സമീപമുള്ള പള്ളിയില്‍ മൂന്നു നേരവും മുടങ്ങാതെ നമസ്‌ക്കരിക്കാന്‍ചെന്നവരില്‍ അവിടെയുള്ള യുവാക്കള്‍ക്കുണ്ടായ  സംശയമാണ് പ്രതികളെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഈ നാട്ടുകാരല്ല, മല്‍സ്യത്തിന്റെ മൊത്തക്കച്ചവടക്കാരാണ് ഞങ്ങളെന്ന് പറഞ്ഞതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വാഹനത്തില്‍ പരിശോധന നടത്തിയപ്പോള്‍ ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചില തെളിവുകളും ഏതാനും വീഡിയോ ദൃശ്യങ്ങളും കാണാനിടയായത് സംശയം ഇരട്ടിപ്പിച്ചു.

നികുതി അടക്കാത്ത കള്ളപ്പണം വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി എന്നതിനു പുറമെ, നിരോധിച്ച നോട്ടുകള്‍ നല്‍കി പകരം പുതിയ 2000 ത്തിന്റെ നോട്ടു നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും ഇവര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. പള്ളിക്കര, ബേക്കല്‍, കല്ലിങ്കാല്‍, ഉദുമ കേന്ദ്രീകരിച്ച് പണ ഇടപാടുകള്‍ക്കായുള്ള കരാര്‍ നടപ്പാക്കാനാണ് സംഘം രണ്ടു മുന്നൂ ദിവസങ്ങളിലായി ഇവിടെ തമ്പടിക്കുന്നതെന്നാണ് പോലീസ് കരുതുതുന്നത്. അതിനിടയില്‍ ഇടപാടിനെ സംബന്ധിച്ചു തര്‍ക്കം നടന്നതായും ഇടപാടിനിടെ പരസ്പരം കലഹത്തില്‍ ഏര്‍പ്പെട്ടതായും ദൃക്ഷാക്ഷികള്‍ പറയുന്നുണ്ട്.

പ്രതികളെന്നു സംശയിക്കുന്നവര്‍ കോഴിക്കോട്, വടകര ഭാഗങ്ങളിലുള്ളവരാണ്. ഹവാലയുടെ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി സംഘത്തിലെ ഏജന്റുമാരാണോ പിടിയിലായവരെന്ന് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ചു വെക്കാന്‍ പാകത്തില്‍ അറകളുള്ള കാറുകളില്‍ നോട്ടു കെട്ടുകള്‍ ബേക്കല്‍ കേന്ദ്രീകരിച്ച് വിപണനത്തിനായി നിലയുറപ്പിച്ചിട്ടുണ്ടെന്നും, മീന്‍ വണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചു നോട്ടു കെട്ടുകള്‍ കടത്തുന്നതായും പോലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പിടികൂടി പോലീസിലേല്‍പ്പിച്ച അന്യ ജില്ലക്കാരെ കേവലം നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു വിട്ടതിലും, തുടര്‍ അന്വേഷണത്തിന് താല്‍പ്പര്യം കാണിക്കാത്തതു കാരണം ഇവര്‍ക്ക് ഉന്നതങ്ങളില്‍ കടുത്ത ബന്ധമുള്ളതായി സംശയിക്കുന്നതായും പിടികൂടി പോലീസിലേല്‍പ്പിച്ച ബേക്കല്‍ സ്വദേശികള്‍ പറയുന്നു. പിടികൂടി നാട്ടുകാരുടെ കസ്റ്റഡിയില്‍ നില്‍ക്കവേ പല ഉന്നതരുടേയും ഫോണ്‍ കോളുകള്‍ അവരുടെ ഫോണില്‍ വന്നതും, പോലീസിന്റെ പിടിയില്‍ അകപ്പെട്ടതായി അറിയിച്ചതും സംശയം ഇരട്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടവരുടെ ഫോണ്‍ ഐ.ഡി. പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നും പോലീസ് അതിനായി ശ്രമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വന്‍ ഹവാല പണമിടപാട് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു; ഇടനിലക്കാരുടെ വീടുകളില്‍ റെയ്ഡ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bekal, Police, Held, Natives, Hawala gang held by natives handed over to police

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL