city-gold-ad-for-blogger

ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തി

ചെര്‍ക്കള: (www.kasargodvartha.com 16.10.2017) ചെര്‍ക്കള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തി. ഇതേ തുടര്‍ന്ന് പോലീസെത്തി ടാങ്കര്‍ ലോറി റോഡരികില്‍ നിന്നും മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഹര്‍ത്താല്‍ അനുകൂലികള്‍ ഇതുവഴി വരികയായിരുന്ന ടാങ്കര്‍ ലോറി തടയുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം നിര്‍ത്തിയ ടാങ്കറില്‍ നിന്നും താക്കോല്‍ ഊരിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു. താക്കോല്‍ കൈവശപ്പെടുത്തിയവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഇതുമൂലം ആംബുലന്‍സടക്കമുള്ള ആവശ്യ സര്‍വീസ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.

ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തി


Keywords:  Kasaragod, Kerala, news, Cherkala, Tanker-Lorry, Harthal, Harthal Supporters Tanker lorry blocked in the Middle of road

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia