ക്ഷേത്ര കവര്‍ച്ചാക്കേസില്‍ അന്വേഷണം ഊര്‍ജിതം; കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന നാല് വിരലടയാളങ്ങള്‍ ലഭിച്ചു
Jul 10, 2017, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2017) കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഷിറിയ ശങ്കരനാരായണ ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളടക്കം ഏഴുലക്ഷത്തോളം രൂപയുടെ മുതലുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഞായറാഴ്ച രാവിലെ ആറുമണിക്ക് ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ശ്രീകോവിലിന്റെ വാതില്‍ പൂട്ട് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത കണ്ണിന്റെയും മൂക്കിന്റെയും രൂപങ്ങളും ചന്ദക്കലയും ശിവലിംഗത്തിന്റെ പീഠം, പ്രഭാവലയഗോളം, തളിക, സ്പൂണ്‍, ഗ്ലാസ്, തൃശൂലം തുടങ്ങിയ എട്ടരകിലോ തൂക്കമുള്ള വെള്ളിയാഭരണങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് ആറായിരം രൂപയും കവര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ട് മണിക്കും ഞായറാഴ്ച രാവിലെ ആറ് മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. വിവരമറിഞ്ഞ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാളവിദഗ്ധരും കവര്‍ച്ച നടന്ന ക്ഷേത്രത്തിലെത്തിയിരുന്നു. ട്രസ്റ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ക്ഷേത്രത്തില്‍ നിന്നും കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന നാല് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ചക്കാര്‍ വടക്കേ നടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ശ്രീകോവിലിന്റെ ഇരുമ്പ് വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്.
ദേശീയപാതയോരത്തുനിന്നും മാറി ഒഴിഞ്ഞ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്നാഴ്ച മുമ്പ് ഈ ക്ഷേത്രത്തിന് സമീപത്തെ കണിപുര ഗോപാലകൃഷ്ണക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു. മോഷണത്തിന് ശേഷം സാധനങ്ങള്‍ ചാക്കിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാവല്‍ക്കാരന്‍ ഉണര്‍ന്നതോടെ മോഷണമുതല്‍ ഉപേക്ഷിച്ച് കവര്‍ച്ചാസംഘം രക്ഷപ്പെടുകയായിരുന്നു.
Related News:
ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളടക്കം ഏഴുലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Robbery-case, Investigation, Police, Temple, Temple robbery; got 4 finger prints