ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളടക്കം ഏഴുലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്നു
Jul 9, 2017, 13:36 IST
കുമ്പള: (www.kasargodvartha.com 09.07.2017) ഷിറിയ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളടക്കം ഏഴുലക്ഷത്തോളം രൂപയുടെ മുതലുകള്‍ കവര്‍ന്നു. ഞായറാഴ്ച രാവിലെ ആറുമണിക്ക് ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ശ്രീകോവിലിന്റെ വാതില്‍ പൂട്ട് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ശിവലിംഗത്തില്‍ ചാര്‍ത്തിയ സ്വര്‍ണപാളി, നാഗരൂപം, തലപ്പാവ്, പീഠം തുടങ്ങിയവയും എട്ടരകിലോയോളം വരുന്ന വെള്ളി ആഭരണങ്ങളുമാണ് കവര്‍ന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് ആറായിരം രൂപയും കവര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ട് മണിക്കും ഞായറാഴ്ച രാവിലെ ആറ് മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. വിവരമറിഞ്ഞ് കുമ്പള സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കവര്‍ച്ച നടന്ന ക്ഷേത്രത്തിലെത്തി. ട്രസ്റ്റി ചെയര്മാന് അഡ്വ. ബാലകൃഷ്ണന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും പരിശോധന നടത്തിവരികയാണ്.
Keywords: Kerala, kasaragod, news, Temple, Robbery, gold, Kumbala, Top-Headlines, Temple robbery: Ornaments stolen