city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം; ഞെട്ടലോടെ യാത്രക്കാര്‍, അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ദുബൈയില്‍ നിന്നെത്തിയ വിമാനം

മംഗളൂരു: (www.kasargodvartha.com 16.07.2017) മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഉടന്‍ തന്നെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സാധിച്ചതിനാലാണ് ദുരന്തം ഒഴിവായത്.

മംഗളൂരു വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം; ഞെട്ടലോടെ യാത്രക്കാര്‍, അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ദുബൈയില്‍ നിന്നെത്തിയ വിമാനം

ദുബൈയില്‍ നിന്നും ഞായറാഴ്ച രാവിലെ എത്തിയ ഐ എക്‌സ് 814 നമ്പര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസാണ് റണ്‍വെയില്‍ നിന്നും തെന്നിമാറിയത്. രണ്ട് കുട്ടികളടക്കം 185 യാത്രക്കാരാണുണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യുന്ന നിമിഷം ശക്തമായ കാറ്റും മഴയും വന്നതോടെ വിമാനം സെന്റര്‍ ലൈനില്‍ നിന്നും അല്‍പം തെന്നിമാറുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനം സെന്റര്‍ലൈനില്‍ തിരികെയെത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ ശ്യാം സുന്ദര്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പെടെ നിരവധി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. വിമാനം അപകടത്തില്‍ പെട്ടത് പ്രവാസികളെ ആശങ്കയിലാഴ്ത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബജ്‌പെ വിമാനത്താവളത്തില്‍ നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടി അപകടം സംഭവിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്നും വലിയ അപകടം ഒഴിവായത്.

മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് മംഗളൂരുവിലേത്. ടേബിള്‍ ടോപ് റണ്‍വെയാണ് ഇവിടെയുള്ളത്. 2010 മെയ് 22ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് നിരവധി മലയാളികളടക്കം 158 പേര്‍ മരിച്ചിരുന്നു.

Related News:  നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തില്‍ താല്‍ക്കാലികമായി റണ്‍വെ അടച്ചിട്ടു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mangalore, Airport, Kasaragod, Kerala, AIE flight from Dubai skids on landing at Mangaluru Airport; tragedy averted.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL