city-gold-ad-for-blogger

നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തില്‍ താല്‍ക്കാലികമായി റണ്‍വെ അടച്ചിട്ടു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മംഗളൂരു: (www.kasargodvartha.com 28.02.2017) നേവി വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ റണ്‍വെ തകര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും മറ്റു ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് മംഗളൂരു എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തില്‍ താല്‍ക്കാലികമായി റണ്‍വെ അടച്ചിട്ടു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

റണ്‍വെ സാധാരണ നിലയിലാക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും അത് വരെ മംഗളൂരു വഴിയുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മംഗളൂരുവിലേക്ക് വരേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. അതോടൊപ്പം, മംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. അതേ സമയം, റണ്‍വെ പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിനായി ഗോവയില്‍ നിന്നുള്ള എയര്‍ ക്രാഫ്റ്റ് സംഘം സ്ഥലത്തെത്തിയതായും അടുത്ത മണിക്കൂറുകളില്‍ തന്നെ എയര്‍പോര്‍ട്ട് സാധാരണ നിലയിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ 158 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. റണ്‍വെയില്‍ നിന്നും തെന്നിയ വിമാനം സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് തീ പിടിച്ചാണ് ദുരന്തം സംഭവിച്ചത്.
Updated on 8.30 PM
Keywords:  Kerala, kasaragod, Mangalore, Karnataka, Flight-service-cancelled, Airport, Clash, Accident, Land, Kochi, Kozhikode, news, Top-Headlines, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia