city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധം: പോലീസ് കുറ്റപത്രം തൃപ്തികരമല്ല; ജില്ലാ ജനകീയ നീതി വേദി മേല്‍കോടതിയെ സമീപിക്കും

കാസര്‍കോട്: (www.kasargodvartha.com 22.06.2017) അതിദാരുണമായി കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കൊലപാതക അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്നും തുടങ്ങുന്ന അപാകതകളും കൊലയാളികളെ മൂന്ന് ദിവസം സുരക്ഷിത സ്ഥലത്ത് ഒളിച്ച് താമസിക്കാന്‍ സൗകര്യമൊരുക്കിയ ഒരാളെ പോലും ഗൂഡാലോചനയില്‍ ഉള്‍പ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

റിയാസ് മൗലവി വധം: പോലീസ് കുറ്റപത്രം തൃപ്തികരമല്ല; ജില്ലാ ജനകീയ നീതി വേദി മേല്‍കോടതിയെ സമീപിക്കും

ജൂണ്‍ 14ന് ചൗക്കി പെരിയടുക്കം മജല്‍ റോഡില്‍ രാജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ സഹായിച്ചു എന്ന പേരില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു, എന്നാല്‍ കാസര്‍കോട്ട് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള  ശ്രമത്തിന്റെ ഭാഗമായി നടത്തിയ അറുംകൊലയില്‍ പ്രതികള്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പിടിയിലായത്. ഈ ദിവസങ്ങളില്‍ പ്രതികള്‍ക്ക് ഒളിച്ച് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ദുരൂഹതയുളവാക്കുന്നുവെന്ന് ജനകീയ നീതി വേദി കുറ്റപ്പെടുത്തി.

അന്വേഷണ സംഘത്തിന്റെ പക്ഷപാതിത്വമായ ഇത്തരം നിലപാടുകള്‍ക്കെതിരെ മുഖ്യധാര രാഷ്ടീയ കക്ഷികള്‍ മുഖം തിരിക്കുന്നതാണ് കാസര്‍കോട്ട് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ നിമിത്തമാകുന്നതെന്നും കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് കൈകൊള്ളുന്നതിന് പകരം രാഷ്ട്രീയ കക്ഷികള്‍ ധാരണപരമായ മൃദുല സമീപനം കൈകൊള്ളുക വഴി ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും യോഗം ആരോപിച്ചു.

റിയാസ് മൗലവി കേസ് പുനരന്വേഷണം ആവശ്യപ്പെടുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ജില്ലാ ജനകീയ നീതി വേദി അറിയിച്ചു. ഗോപി കുതിരക്കല്ല് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. സൈഫുദ്ദീന്‍ കെ മാക്കോട്, ഉബൈദുല്ലാഹ് കടവത്ത്, റിയാസ് സി എച്ച്, ഇസ്മാഈല്‍ ചെമ്മനാട്, ബദറുദ്ദീന്‍ കറന്തക്കാട്, നൗഫല്‍ ഉളിയത്തടുക്ക, ഖാദര്‍ കരിപ്പൊടി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും



റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു




Keywords:  Kerala, kasaragod, news, Murder-attempt, Choori, High-Court, Report, Investigation, Riyas Moulavi murder case: Charge sheet not satisfied

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL