city-gold-ad-for-blogger
Aster MIMS 10/10/2023

അബ്ദുല്‍ സലാം വധം; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കും

കാസര്‍കോട്: (www.kasargodvartha.com 05/05/2017) കുമ്പള പേരാലിലെ അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും.

കുമ്പള പേരാല്‍ റോഡ് ബദരിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ്(39), പേരാലിലെ ഉമര്‍ ഫാറൂഖ്(29), പെര്‍വാടിലെ സഹീര്‍(32), പേരാലിലെ നിയാസ്(31), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ്(36), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ്(29) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടാന്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച ഹരജി നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സിഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അബ്ദുല്‍ സലാം വധം; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കും

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്താനുപയോഗിച്ച യഥാര്‍ഥ ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. കുമ്പള ശാന്തിപള്ളം ദിനേശ് ബീഡി കമ്പനിക്ക് സമീത്തെ ആളൊഴിഞ്ഞ പറമ്പിലെ കലുങ്കിലാണ് മൂന്നു വാളുകള്‍ പ്രതികളുടെ സഹായത്തോടെ കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Related News:
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാങ്ങാമുടി സിദ്ദിഖ് അടക്കം ആറുപ്രതികള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികള്‍

അബ്ദുല്‍ സലാം വധം: ആയുധങ്ങള്‍ കണ്ടെത്തി, കണ്ടെടുത്തത് തലയറുക്കാന്‍ ഉപയോഗിച്ച മൂന്ന് വലിയ വാളുകള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Custody, Kumbala, Court, Police, Remand, Weapons, Dinesh Beedi Company, CI, Abdul Salam murder case; Police approach court for custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL