city-gold-ad-for-blogger
Aster MIMS 10/10/2023

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

കുമ്പള:  (www.kasargodvartha.com 03/05/2017) കുമ്പള മാളിയങ്കര കോട്ടയില്‍ കൊലക്കേസ് പ്രതിയായ അബ്ദുല്‍ സലാമിനെ(32) തലറുത്ത് കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു കൊലക്കേസ് പ്രതിയടക്കം ആറുപേര്‍ വലയിലായി. കൊലയാളി സംഘത്തില്‍ എട്ടുപേരാണുള്ളതെന്നാണ് വിവരം മുഖ്യ പ്രതി കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് അടക്കമുള്ള ആറുപേരാണ് പോലീസ് വലയിലായത്.

കേസന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മുമ്പാകെ പ്രതികള്‍ ഹാജരാവുകയായിരുന്നുവെന്നാണ് വിവരം. ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയാണ് മാങ്ങാമുടി സിദ്ദീഖ്. സിദ്ദീഖിനൊപ്പം പിടിയിലായവരില്‍ കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതികളാണ് വലയിലായതെന്നാണ് അറിയുന്നത്.

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണ്. സിദ്ദീഖിന്റെ മണല്‍ ലോറി പോലീസിന് വിവരം നല്‍കി പിടിപ്പിച്ച വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. അബ്ദുല്‍ സലാമും സംഘവും ഒരുപാട് ദ്രോഹങ്ങള്‍ ചെയ്തിരുന്നതായും ഇതിലുള്ള കുടിപ്പക കൊലയ്ക്ക് പ്രേരിപ്പിച്ചതായുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കൊലനടക്കുന്ന ദിവസം പുലര്‍ച്ചെ അബ്ദുല്‍ സലാമും സംഘവും സിദ്ദീഖിന്റെ വീട്ടിലെത്തി ആയുധങ്ങല്‍ കാട്ടി ഭീഷണിപ്പെടുത്തിയതായും വിവരം പുറത്ത് വന്നിരുന്നു. അന്നേദിവസം തന്നെയായിരുന്നു ഓട്ടോറികഷയില്‍ അസമയത്ത് കറങ്ങുകയായിരുന്ന അബ്ദുല്‍ സലാമിനെയും മറ്റു മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പിന്നീട് ഇവരെ ഉച്ചയോടെ പോലീസ് വിട്ടയക്കുകയും വൈകിട്ടോടെ അബ്ദുല്‍ സലാം കൊല്ലപ്പെടുകയുമായിരുന്നു. അബ്ദുല്‍ സലാമുനൊപ്പെ ഉണ്ടായിരുന്ന സുഹൃത്ത് ബദരിയ നഗറിലെ നൗഷാദിനെ(28) ദേഹമാസകലം കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജില്ലാ പോലീസ് ചീഫ് വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ അറസ്റ്റ് വിവരം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Related News:
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Murder Case, Police, Special Squad, CI, Sand Lorry, Hospital, Custody, Manglore, Complaint, Abdul Salam murder case; Accused in police custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL