city-gold-ad-for-blogger
Aster MIMS 10/10/2023

അബ്ദുല്‍ സലാം വധം: ആയുധങ്ങള്‍ കണ്ടെത്തി, കണ്ടെടുത്തത് തലയറുക്കാന്‍ ഉപയോഗിച്ച മൂന്ന് വലിയ വാളുകള്‍

കുമ്പള: (www.kasargodvartha.com 04/05/2017) കുമ്പള പേര്‍വാട്ടെ അബ്ദുല്‍ സലാമിനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച ആയുധം കണ്ടെത്തി. കുമ്പള ശാന്തിപള്ളം ദിനേശ് ബീഡി കമ്പനിക്ക് സമീത്തെ ആളൊഴിഞ്ഞ പറമ്പിലെ കലുങ്കിലാണ് മൂന്നു വാളുകള്‍ പ്രതികളുടെ സഹായത്തോടെ കണ്ടെത്തിയത്.

കേസന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ കണ്ടെടുത്ത്. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അബ്ദുല്‍ സലാം വധം: ആയുധങ്ങള്‍ കണ്ടെത്തി, കണ്ടെടുത്തത് തലയറുക്കാന്‍ ഉപയോഗിച്ച മൂന്ന് വലിയ വാളുകള്‍

കുമ്പള പേരാല്‍ റോഡ് ബദരിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ്(39), പേരാലിലെ ഉമര്‍ ഫാറൂഖ്(29), പെര്‍വാഡിലെ സഹീര്‍(32), പേരാലിലെ നിയാസ്(31), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ്(36), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

അബ്ദുല്‍ സലാം വധം: ആയുധങ്ങള്‍ കണ്ടെത്തി, കണ്ടെടുത്തത് തലയറുക്കാന്‍ ഉപയോഗിച്ച മൂന്ന് വലിയ വാളുകള്‍





Related News:
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാങ്ങാമുടി സിദ്ദിഖ് അടക്കം ആറുപ്രതികള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Murder Case, Seized, Police, Weapons, Dinesh beedi company, Abdul Salam murder case; Weapons seized.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL