ജോയ് മാത്യു പ്രവാസ ലോകത്ത് വീണ്ടുമെത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് കാസര്‍കോട്ടെ ഇബ്രാഹിം തവക്കലിനെ, ഇവരുടെ സൗഹൃദത്തിന് ഇന്നും പത്തരമാറ്റ് തിളക്കം
Apr 2, 2017, 11:30 IST
ദുബൈ: (www.kasargodvartha.com 02.04.2017) തിരക്കുകള്‍ക്കിടയില്‍ പ്രവാസ ലോകത്ത് വീണ്ടുമെത്തിയപ്പോള്‍ ചലചിത്ര നടനും എഴുത്തുകാരനുമായ ജോയ് മാത്യു ആദ്യം അന്വേഷിച്ചത് കാസര്‍കോട് എരിയാല്‍ സ്വദേശിയായ ഇബ്രാഹിം തവക്കലിനെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ പ്രവാസിയായി എത്തിയപ്പോഴായിരുന്നു ജോയ് മാത്യുവും ഇബ്രാഹിം തവക്കലും സൗഹൃദത്തിലാകുന്നത്. ഇരുവരുടെയും ഈ സുഹൃദ് ബന്ധത്തിന് ഇന്നും പത്തരമാറ്റ് തിളക്കമാണ്.
ദുബൈയിലെ ഹോട്ടലില്‍ തന്നെ സന്ദര്‍ശിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെത്തിയപ്പോള്‍ ജോയ് മാത്യു അന്വേഷിച്ചത് ഇബ്രാഹിം തവക്കലിനെയായിരുന്നു. മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവരുടെ സൗഹൃദം അറിയാവുന്നതുമാണ്. ഇബ്രാഹിമിനെ കാണാതായപ്പോള്‍ ജോയ് മാത്യു അന്വേഷിച്ചിറങ്ങി. ദേര നായിഫിലെ ഇബ്രാഹിമിന്റെ താമസ സ്ഥലത്തേക്ക് പോയി. അവിടെ പ്രിയ സുഹൃത്തിനെ കണ്ടപ്പോള്‍ സന്തോഷം അടച്ചുവെക്കാനായില്ല. സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. വിശേഷങ്ങള്‍ പങ്കുവെച്ചു. ഒപ്പം നിന്ന് സെല്‍ഫിയെടുത്തും, ഒരുമിച്ചിരുന്ന് ചായ കുടിച്ചും, ഏറെ നേരം ഇബ്രാഹിമിനൊപ്പം ചിലവഴച്ചാണ് താരം മടങ്ങിയത്.
അന്തരിച്ച സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സമാന്തര ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചുകൊണ്ടാണ് ജോയ് മാത്യു സിനിമാ രംഗത്ത് പ്രവേശിച്ചത്. പിന്നീട്, ഉപജീവനാര്‍ത്ഥം ദുബൈയിലെത്തി ഏറെ കാലം മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇതിനിടയ്ക്ക് അപൂര്‍വ വസ്തുക്കളും സ്റ്റാമ്പും നാണയവുമൊക്കെ ശേഖരിക്കുന്ന ഇബ്രാഹിമിനെ പരിചയപ്പെട്ടു. ഇബ്രാഹിമിനെ കുറിച്ച് ജോയ് മാത്യു താന്‍ ജോലി ചെയ്യുന്ന ടെലിവിഷന്‍ ചാനലിലേയ്ക്ക് സ്‌റ്റോറി ചെയ്തപ്പോഴാണ് സുഹൃദ് ബന്ധം തുടങ്ങിയത്. ഇന്ന് തിരക്കേറിയ ചലചിത്ര താരമായി മാറിയപ്പോഴും ജോയ് മാത്യു അൗ സൗഹൃദം വിടാന്‍ തയ്യാറല്ല. അഞ്ച് വര്‍ഷം മുന്‍പ്, ആദ്യചിത്രമായ ഷട്ടര്‍ ഒരുക്കാന്‍ വേണ്ടിയാണ് പ്രവാസം അവസാനിപ്പിച്ച് ജോയ് മാത്യു നാട്ടിലേയ്ക്ക് മടങ്ങിയത്. തന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ത്തിയ പൂനാരങ്ങ എന്ന പുസ്തകത്തില്‍ ഇബ്രാഹിമിനെക്കുറിച്ച് ജോയ് മാത്യു 'ഇതു കൊണ്ടൊന്നും തീരുന്നില്ല ഇബ്രായി' എന്ന തലക്കെട്ടില്‍ ഒരു അധ്യായം എഴുതിയിരുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളിലൊന്നാണ് പൂനാരങ്ങ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read: 'ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി': നടന്‍ ജോയ് മാത്യുവിന്റെ അനുഭവക്കുറിപ്പുകളായ 'പൂനാരങ്ങ'യില്‍ ജ്വലിച്ച് നിന്ന് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍
ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍
Keywords : Dubai, Gulf, Entertainment, Kasaragod, Meet, Friend, Joy Mathew, Poonaranga, Ibrahim Thavakkal.