city-gold-ad-for-blogger

കുഞ്ഞഹമ്മദിന്റെ മരണം; ചട്ടഞ്ചാലില്‍ കഞ്ചാവു മാഫിയക്കെതിരെ ജനങ്ങള്‍ ഒത്തുകൂടി, കഞ്ചാവ് വില്‍ക്കുന്ന 3 പെട്ടിക്കടകള്‍ക്ക് തീവെച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 20/02/2017) പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) കാറിടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. കഞ്ചാവു മാഫിയ സംഘത്തിന്റെ കാറാണ് അപകടം വരുത്തിയതെന്ന് ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധവുമായി ചട്ടഞ്ചാല്‍ ടൗണില്‍ ഒത്തുകൂടിയത്.

യോഗത്തിനു ശേഷം നാട്ടുകാര്‍ കഞ്ചാവ് വില്‍ക്കുന്ന മൂന്ന് പെട്ടിക്കടകള്‍ തീവെച്ചുനശിപ്പിച്ചു. ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയയെ തുരത്തണമെന്നും ഇത് താക്കീതാണെന്നുമാണ് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കിയത്. ചട്ടഞ്ചാലിലെ മൂന്ന് പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും പരാതിയും നല്‍കിയിരുന്നു. കൂടാതെ ചട്ടഞ്ചാല്‍ ടൗണിന്റെ ഹൃദയഭാഗത്ത് വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനെതിരെയും നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പരിസവും കഞ്ചാവ് മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ചട്ടഞ്ചാലിനെ മറ്റൊരു ഉപ്പളയാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, അഹമ്മദലി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന് നാട്ടുകാര്‍; തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം

കുഞ്ഞഹമ്മദിന്റെ മരണം; ചട്ടഞ്ചാലില്‍ കഞ്ചാവു മാഫിയക്കെതിരെ ജനങ്ങള്‍ ഒത്തുകൂടി, കഞ്ചാവ് വില്‍ക്കുന്ന 3 പെട്ടിക്കടകള്‍ക്ക് തീവെച്ചു

കുഞ്ഞഹമ്മദിന്റെ മരണം; ചട്ടഞ്ചാലില്‍ കഞ്ചാവു മാഫിയക്കെതിരെ ജനങ്ങള്‍ ഒത്തുകൂടി, കഞ്ചാവ് വില്‍ക്കുന്ന 3 പെട്ടിക്കടകള്‍ക്ക് തീവെച്ചു

കുഞ്ഞഹമ്മദിന്റെ മരണം; ചട്ടഞ്ചാലില്‍ കഞ്ചാവു മാഫിയക്കെതിരെ ജനങ്ങള്‍ ഒത്തുകൂടി, കഞ്ചാവ് വില്‍ക്കുന്ന 3 പെട്ടിക്കടകള്‍ക്ക് തീവെച്ചു
Keywords:  Kasaragod, Kerala, chattanchal, Death, Accidental-Death, Protest, Ganja, Kunhahammad's death; natives torch petty shops.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia