city-gold-ad-for-blogger
Aster MIMS 10/10/2023

പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന് നാട്ടുകാര്‍; തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം

ചട്ടഞ്ചാല്‍: (www.kasargodvartha.com 20/02/2017) പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍ മരിച്ചത് കഞ്ചാവ് മാഫിയാ സംഘം സഞ്ചരിച്ച കാറിടിച്ചാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും തിങ്കളാഴ്ച വൈകിട്ട് 5.30ന് ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധ സംഗമം നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന് നാട്ടുകാര്‍; തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം

ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) ആണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ ടൗണിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ റിറ്റ്‌സ് കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ കുഞ്ഞഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കുഞ്ഞാമുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുന്നാറ ഉസ്മാനിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഇടിച്ച കാര്‍ അരക്കിലോമീറ്ററിലധികം ദൂരെകൊണ്ടുപോയാണ് നിര്‍ത്തിയതെന്നും കാറില്‍നിന്നും സംഘം കഞ്ചാവ് മാറ്റിയതാണെന്നും ഇതിന് പോലീസ് കൂട്ടുനിന്നുവെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതേതുടര്‍ന്നാണ് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചട്ടഞ്ചാലിനെ മറ്റൊരു ഉപ്പളയാക്കിമാറ്റാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

പുറമെനിന്നും വന്ന് ചട്ടഞ്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന ചിലരാണ് കഞ്ചാവ് വില്‍പനയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവധ കേസുകളില്‍പെട്ട് പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ താവളം. വാഹനങ്ങളുടെ ശവപ്പറമ്പായിമാറിയ ഇവിടെനിന്നും വാഹനങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നേരത്തെ കളക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും നിവേദനം നല്‍കിയിരുന്നു. ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയാ സംഘത്തെകുറിച്ച് വിവരം ഉണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നുവെങ്കിലും ഇപ്പോഴും ചട്ടഞ്ചാലില്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തനം തുടര്‍ന്നുവരികയാണെന്ന് പൊതുപ്രവര്‍ത്തകനായ അബൂബക്കര്‍ കണ്ടത്തില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

പോലീസ് പിടികൂടി ചട്ടഞ്ചാലില്‍ കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ക്കിടയിലാണ് മാഫിയാ സംഘം കഞ്ചാവ് സൂക്ഷിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ വാഹനങ്ങളുടെ ശവപ്പറമ്പിന് തീപിടുത്തമുണ്ടായി വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കഞ്ചാവ് മാഫിയാ സംഘം വലിച്ച സിഗരറ്റില്‍നിന്നാണ് ഇവിടെ തീപടര്‍ന്നതെന്നാണ് സംശയിച്ചിരുന്നത്. പ്രതിഷേധസംഗമത്തില്‍ മുഴുവന്‍ നാട്ടുകാരും സംബന്ധിക്കണമെന്ന് അബൂബക്കര്‍ കണ്ടത്തില്‍ ആവശ്യപ്പെട്ടു.

Related News:
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു


Keywords: Kasaragod, Kerala, Accident, Ganja, Chattanchal, Accident death: Natives to stage protest against Police in Chattanchal

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL