ബോവിക്കാനം സംഘര്‍ഷം: ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ഒളിപ്പിച്ച യൂത്ത് ലീഗ് നേതാവും സഹായിയും അറസ്റ്റില്‍; ലീഗ് കേന്ദ്രങ്ങളില്‍ മുറുമുറുപ്പ്
Jan 24, 2017, 11:22 IST
ബോവിക്കാനം: (www.kasargodvartha.com 24/01/2017) ബോവിക്കാനം സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ സ്വന്തം കാറില്‍ മടിക്കേരിയിലേക്ക് കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിക്കുകയും അവര്‍ക്കൊപ്പം ഒരുദിവസം കഴിയുകയും ചെയ്ത യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭരണി സിദ്ദിഖിനേയും (40) സഹായി ബാലനടുക്കയിലെ ഷംസു എന്ന ബി ഷംസീര്‍ (28) എന്നിവരെ ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു.
സംഭവം ലീഗ് കേന്ദ്രങ്ങളില്‍ മുറുമുറുപ്പിനും പ്രതിഷേധത്തിനും കാരണമായി. ഒരുമാസം മുമ്പ് ലീഗില്‍നിന്നും എസ് ഡി പി ഐയില്‍നിന്നും ഡി വൈ എഫ് ഐയില്‍ ചേര്ന്നവരടക്കമുള്ളവരാണ് ബോവിക്കാനം സംഘര്ഷകേസില് ഉള്‍പെട്ടിട്ടുള്ളത്. ഇവരെ യൂത്ത് ലീഗ് നേതാവ്തന്നെ ഒളിവില്‍പോകാന്‍ സഹായിച്ചതാണ് ലീഗ് കേന്ദ്രങ്ങളില്‍ മുറുമുറുപ്പിന് കാരണമായത്.
നേരത്തെ ഈകേസില്‍ എട്ട് പ്രതികളെയാണ് അറസ്റ്റുചെയ്തത്. ഇതില്‍ സുനൈഫ്, ജാഫര്‍, അബ്ദുല്‍ ലത്തീഫ്, നിസാര്‍, സിദ്ദിഖ് എന്നീ അഞ്ച് പ്രതികളെയാണ് യൂത്ത് ലീഗ് നേതാവ് സിദ്ദിഖ് തന്റെ സ്വന്തം കാറില്‍ മടിക്കേരിയിലേക്ക് കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിക്കുകയും അവര്‍ക്കൊപ്പം ഒരുദിവസം തങ്ങുകയും ചെയ്തത്.
നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യൂത്ത് ലീഗ് നേതാവിന്റെ ഫോണിലേക്ക് സംഭവദിവസംതന്നെ കോള്പോയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് തങ്ങളെ മടിക്കേരിയിലേക്ക് കൊണ്ടുപോയി സംരക്ഷിച്ചത് യൂത്ത് ലീഗ് നേതാവാണെന്ന വിവരം പ്രതികള്‍ തുറന്നുപറഞ്ഞത്.
ഇക്കഴിഞ്ഞ ജനുവരി 11ന് 6.30 മണിയോടെയാണ് ബോവിക്കാനത്ത് സംഘര്‍ഷം ഉണ്ടായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കീടനാശിനി കമ്പനി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ ബോവിക്കാനം ടൗണില്നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് വ്യാപകമായ അക്രമവും തീവെപ്പും അരങ്ങേറിയത്.
ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വാമന ആചാര്യയുടെ കാര്‍ കത്തിക്കുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വപര്ണ ജ്വല്ലറി അടിച്ചുതകര്‍ക്കുകയും, യുവമോര്‍ച്ചാ പ്രവര്ത്തകന് ഗോളിയടുക്കത്തെ ഭരത്രാജിനെ അക്രമിച്ച് ഓട്ടോ തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Related News:

ബോവിക്കാനം സംഘര്‍ഷം: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
ബോവിക്കാനം സംഘര്‍ഷം: അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബോവിക്കാനം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് ഓട്ടോ തകര്‍ത്ത കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
ബോവിക്കാനം സംഘര്‍ഷം: കാര്‍ കത്തിച്ചതിനും ജ്വല്ലറിയും ഓട്ടോ റിക്ഷയും തകര്‍ത്തതിനും 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡി വൈ എഫ് ഐ - ബി ജെ പി സംഘര്‍ഷം; കാര്‍ കത്തിച്ചു, ഓട്ടോ തകര്‍ത്തു

Keywords: Bovikanam, Clash, DYFI, Youth League, Kasaragod, Bovikan clash: Youth League leader arrested