city-gold-ad-for-blogger

നെഹ്‌റു കോളേജ് സാഹിത്യവേദി 'ബിരിയാണി' ചര്‍ച്ച ചെയ്തു



കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2016) കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' ചര്‍ച്ച നടത്തി. നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിനി ശില്‍പ ചന്ദ്രന്‍ കഥാവിതരണവും ആമുഖഭാഷണവും നടത്തി.

നെഹ്‌റു കോളജ് സാഹിത്യവേദി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയെ വിദ്യാര്‍ത്ഥികള്‍ ഗൗരവത്തോടെയാണ് സമീപിച്ചത്. മലയാളിയുടെ ഭക്ഷണ സംസ്‌കാരം വഴി തെറ്റിപ്പോകുന്നതിന്റെ ആകുലതകളാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചത്. 

ചടങ്ങില്‍ സാഹിത്യവേദി സെക്രട്ടറി ഗ്ലോറിന്‍ സില്‍വെസ്റ്റര്‍ ഗംഗേര സ്വാഗതവും ജോ. സെക്രട്ടറി അഞ്ജു പാറക്കാടന്‍ നന്ദിയും പറഞ്ഞു.
നെഹ്‌റു കോളേജ് സാഹിത്യവേദി 'ബിരിയാണി' ചര്‍ച്ച ചെയ്തു

Keywords: Kasaragod, College, Sahithyavedi, Meeting, Students, Malayalam, Old Student, Nehru College, Discussion.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia