city-gold-ad-for-blogger
Aster MIMS 10/10/2023

ദമ്പതികളെ മുഖംമൂടിസംഘം കൊള്ളയടിച്ച കേസില്‍ 4 പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ പോലീസിനെ അക്രമിച്ച കേസിലെ പ്രതിയും

മഞ്ചേശ്വരം: (www.kasargodvartha.com 29/09/2016) മഞ്ചേശ്വരം കടമ്പാര്‍ കട്ടയില്‍ ദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ അറസ്റ്റുചെയ്തതായി കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കുണ്ടുകുള്‍ക്കെയിലെ മൊയ്തീന്‍ അന്‍സാര്‍ (23), തുമ്മിനാട് ഹില്‍ടോപ്പിലെ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് (26), ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംത്യാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

കേസന്വേഷിക്കുന്ന കുമ്പള സി ഐ വി വി മനോജ്, മഞ്ചേശ്വരം എസ് ഐ പ്രമോദ് ഷാഡോ പോലീസ് അംഗങ്ങളായ എസ് ഐ ഫിലിപ്പ്, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

കൊള്ളയടിച്ച 30 പവന്‍ സ്വര്‍ണത്തില്‍ കമ്മലും വളയും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 22,000 രൂപയും പ്രതികള്‍ കൊള്ളയ്‌ക്കെത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികളെ തലപ്പാടിയില്‍വെച്ചും ഒരാളെ ഹൊസങ്കാടിയില്‍വെച്ചുമാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് മഞ്ചേശ്വരത്തെ പോലീസുകാരനെ അക്രമിച്ചകേസില്‍ പ്രതിയാണ്. മുന്‍കൂട്ടി ആസൂത്രണംചെയ്താണ് കൊള്ളനടത്തിയതെന്നും ഡി വൈ എസ് പി പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയേയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൊള്ളയടിച്ചത്. കവര്‍ച്ചയ്ക്കുശേഷം ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടാണ് സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറുമായി കടന്നുകളഞ്ഞത്. ഈ കാര്‍ മംഗളൂരു പണമ്പൂര്‍ ജംഗ്ഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നിരുന്നു.

കവര്‍ച്ചാ മുതലുകള്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലുമായാണ് വിറ്റത്. മൂന്ന് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ മുഖംമൂടിധരിച്ചാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.

ദമ്പതികളെ മുഖംമൂടിസംഘം കൊള്ളയടിച്ച കേസില്‍ 4 പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ പോലീസിനെ അക്രമിച്ച കേസിലെ പ്രതിയും

Related News:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL