city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് വൃദ്ധ ദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 09/09/2016) മഞ്ചേശ്വരം കടമ്പാര്‍ കട്ടയില്‍ വൃദ്ധദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം. കടമ്പാര്‍ കട്ടയിലെ വലിയ ഭൂഉടമയും കര്‍ഷകനുമായ രവീന്ദ്രനാഥ് ഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വീടിന്റെ താക്കോല്‍ വാതിലില്‍തന്നെയായിരുന്നു വെച്ചിരുന്നത്. ജനാലയുടെ അരികിലൂടെ താക്കോല്‍ കൈക്കലാക്കിയ നാലംഗ സംഘം വീടിന്റെ ഒന്നാം നിലയിലെ അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവുമായി താഴെ ഇറങ്ങുന്നതിനിടയില്‍ ശബ്ദംകേട്ട് രവീന്ദ്രനാഥ് ഷെട്ടിയും ഭാര്യയും ഉണര്‍ന്നു. കവര്‍ച്ചക്കാരെകണ്ട് ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം രവീന്ദ്രനാഥ് ഷെട്ടിക്ക് നേരെ കത്തിവീശിയപ്പോള്‍ തടയാന്‍ ശ്രമിച്ച ഭാര്യയുടെ കൈക്ക് മുറിവേറ്റു.

പിന്നീട് കത്തികാട്ടി ഭീഷണിപ്പെടുത്തി രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യയുടെ കയ്യിലുണ്ടായിരുന്ന വളകളും മറ്റു ആഭരണങ്ങളും സംഘം ഊരിവാങ്ങി. ടി വി സ്റ്റാന്‍ഡിന് മുകളില്‍ വെച്ചിരുന്ന കെ എല്‍ 14 എല്‍ 5803 നമ്പര്‍ സ്വിഫ്റ്റ് കാറിന്റെ താക്കോലും കൈക്കലാക്കിയാണ് സംഘം കടന്നുകളഞ്ഞത്. കവര്‍ച്ചക്കാര്‍ ഹിന്ദി, തുളു, കന്നഡ, മലയാളം ഭാഷകളിലാണ് സംസാരിച്ചിരുന്നത്.

കവര്‍ച്ചക്കാര്‍ പോയശേഷം രവീന്ദ്രനാഥ് ഷെട്ടി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് പ്രതികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭൂ ഉടമയായ രവീന്ദ്രനാഥ് ഷെട്ടിയുടെ രണ്ട് മക്കളും പുറത്താണ് ജോലിചെയ്യുന്നത്. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം. വീടിനെകുറിച്ച് നന്നായി അറിയാവുന്നവരാണ് കവര്‍ച്ചക്കാരെന്നാണ് പോലീസ് പറയുന്നത്.

മഞ്ചേശ്വരത്ത് വൃദ്ധ ദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ചു

Keywords:  Manjeshwaram, Kasaragod, Kerala, Robbery, House, Gold, Car, Cash, Robbery in Manjeswaram

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL