city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന് ഷാനവാസ് പാദൂര്‍, 1000 വോട്ടിന് ജയിക്കുമെന്ന് മൊയ്തീന്‍ കുഞ്ഞി കളനാട്

കാസര്‍കോട്: (www.kasargodvartha.com 28/07/2016) ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിലും എല്‍ഡിഎഫ് കേന്ദ്രങ്ങളിലും ബിജെപി കേന്ദ്രങ്ങളിലും ഒരുപോലെ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ടെന്നു ഷാനവാസ് പറഞ്ഞു. എന്നാല്‍ ആറാട്ടുകടവ്, മുതിയക്കാല്‍ തുടങ്ങിയ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നാലിലധികം ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായും ഷാനവാസ് ആരോപിച്ചു.

തിരുവക്കോളിയില്‍ പോളിംഗിന്റെ അവസാന ഘട്ടം തനിക്ക് തന്നെ ബൂത്തിലിരിക്കേണ്ടി വന്നതായും ഷാനവാസ് വ്യക്തമാക്കി. കീഴൂരില്‍ ഏതാനും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതായി അറിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. ആറാട്ടുകടവിലും മുതിയക്കാലിലും യുഡിഎഫ് ഏജന്റുമാരെ പോളിംഗ് കേന്ദ്രത്തില്‍ പ്രവേശിക്കാന്‍പോലും അനുവദിച്ചില്ല. പോലീസും എല്‍ഡിഎഫിന് അനുകൂലമായാണ് പ്രവര്‍ത്തിച്ചതെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വലിയ വിജയപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞി കളനാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 1000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. നാളെ ഫലമറിയുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. എല്‍ഡിഎഫ് - ഐഎന്‍എല്‍ ശക്തികേന്ദ്രങ്ങളിലെല്ലാം ശക്തമായ പോളിംഗ് ഉണ്ടായതാണ് വിജയപ്രതീക്ഷയ്ക്ക് കാരണം. അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും തീരപ്രദേശങ്ങളിലും 45 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ്- ഐഎന്‍എല്‍ കക്ഷികള്‍ക്ക് 100 നും 150 നും ഇടയില്‍ വോട്ടുള്ള സ്ഥലങ്ങളില്‍ 600 വോട്ടുകള്‍ വരെ യുഡിഎഫിന്റെതാണ്. ഇവിടങ്ങളിലാണ് 45 ശതമാനം മാത്രം പോളിംഗ് ഉണ്ടായിട്ടുള്ളതെന്നും മൊയ്തീന്‍ കുഞ്ഞി കളനാട് കൂട്ടിച്ചേര്‍ത്തു. ലീഗിനുള്ളിലും കോണ്‍ഗ്രസിനുള്ളിലുമുണ്ടായിട്ടുള്ള ഭിന്നതകളും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇപ്രാവശ്യം കഴിയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഉദുമ ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന് ഷാനവാസ് പാദൂര്‍, 1000 വോട്ടിന് ജയിക്കുമെന്ന് മൊയ്തീന്‍ കുഞ്ഞി കളനാട്

Related News:   

ഉദുമ ഉപതിരഞ്ഞെടുപ്പ്: 61.68 ശതമാനം പോളിംഗ്, കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം കുറവ്

Keywords:  Kasaragod, Kerala, Uduma, Voters list, UDF, LDF, INL, Shanavas Padoor, Moideen Kunhi Kalanad, Uduma by election: statement of both candidates.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL