city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് ആശങ്ക, കീഴൂരില്‍ 150 ഓളം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ഉദുമ: (www.kasargodvartha.com 28/07/2016) ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ചില ലീഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തി. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു തരം മരവിപ്പാണ് ഉണ്ടായത്. വൈകിട്ട് ഏതാണ്ട് നാലു മണിവരെ 50 ശതമാനത്തിലധികം പോളിംഗ് കടന്നിരുന്നില്ല. ഇതോടെ ലീഗ് നേതാക്കള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പോളിംഗ് ശതമാനം 61 ശതമാനമെങ്കിലും കടന്നത്.  www.kasargodvartha.com

കീഴൂരില്‍ 150 ഓളം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പ്രാദേശിക നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം കീഴൂരിലെ യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.  www.kasargodvartha.com

കീഴൂര്‍- ചെമ്പിരിക്ക പ്രദേശങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെട്ട കേസുകളും പറഞ്ഞുതീര്‍ക്കുന്നതില്‍ ലീഗ് നേതാക്കള്‍ സ്വീകരിച്ച തെറ്റായ നിലപാടുമൂലമാണ് തങ്ങള്‍ വോട്ടുബഹിഷ്‌കരിച്ചത് എംഎസ്എഫ് നേതാവ് കൂടിയായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. www.kasargodvartha.com ലീഗിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് ബഹിഷ്‌കരണത്തിന് കാരണമായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.  www.kasargodvartha.com


അതേസമയം ചില കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും പോളിംഗ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതെയുള്ളൂ. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഉപതിരഞ്ഞെടുപ്പ് ഗൗരവത്തിലെടുക്കാത്തത് കൊണ്ടാണെന്നാണ് ഒരു ലീഗ് നേതാവ് പ്രതികരിച്ചത്.  www.kasargodvartha.com
ലീഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് ആശങ്ക, കീഴൂരില്‍ 150 ഓളം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു


Keywords:  Kasaragod, Kerala, Muslim-league, Vote, UDF, INL, Shanavas Padoor, Kizhur, MSF Leader, IUML volunteers boycott election.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL