ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 13 കാരനെ കണ്ണൂരില്‍ കണ്ടെത്തി
Jun 4, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2016) പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ മുഹമ്മദ് അന്‍സാറി(13) നെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി. പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. വിവരം കാസര്‍കോട് പൊലീസിന് കൈമാറി. കുട്ടിയെ പിന്നീട് കാസര്‍കോട്ടേക്ക് കൊണ്ടുവന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് അന്‍സാറിനെ കാണാതായത്. ഇതു സംബന്ധിച്ച് ജുവനൈല്‍ഹോം അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മുഹമ്മദ് അന്‍സാറിനെ ജുവനൈല്‍ ഹോം അധികൃതര്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് ജുവനൈല്‍ഹോമില്‍ തിരിച്ചെത്തിയ അന്‍സാര്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാനായി ഇവിടെ നിന്നും ഇറങ്ങിയതായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അന്‍സാര്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

Keywords: Kasaragod, Kerala, Missing, case, complaint, Police, Investigation, Kannur, Railway station, Missing student found in Kannur.