തൃക്കരിപ്പൂര്‍ സ്വദേശിയായ പതിമൂന്നുകാരനെ പരവനടുക്കം ജുവനൈല്‍ഹോമില്‍ നിന്നും കാണാതായി
Jun 3, 2016, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 03/06/2016) തൃക്കരിപ്പൂര്‍ സ്വദേശിയായ പതിമൂന്നുകാരനെ പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തൃക്കരിപ്പൂരിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ് അന്‍സാറിനെയാണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. ജുവനൈല്‍ഹോം അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദേളി സഅദിയ്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് അന്‍സാര്‍ ഇവിടെ നിന്നും ഒളിച്ചോടിയിരുന്നു. ഇതേ തുടര്‍ന്ന് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തുകയും ചെയ്തു. സഅദിയ്യ സ്‌കൂളിലേക്കോ വീട്ടിലേക്കോ പോകാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന അന്‍സാറിനെ കോടതി നിര്‍ദ്ദേശപ്രകാരം കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. അവിടെ നിന്നും കുട്ടിയെ ഒരുമാസം മുമ്പാണ് പരവനടുക്കം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാവിലെ മുഹമ്മദ് അന്‍സാറിനെ ജുവനൈല്‍ ഹോം അധികൃതര്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് ജുവനൈല്‍ഹോമില്‍ തിരിച്ചെത്തിയ അന്‍സാര്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാനായി ഇവിടെ നിന്നും ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അന്‍സാറിനെ കാണാതായത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അന്‍സാര്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നുവെന്നാണ് കുട്ടികളില്‍ നിന്നും അധികൃതര്‍ക്ക് ലഭിച്ച വിവരം. കുട്ടിയെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Missing, Police, case, complaint, Investigation, 13 year old goes missing from Juvenile home.