city-gold-ad-for-blogger
Aster MIMS 10/10/2023

സുധാകരന്റെ ഉദുമയിലെ തോല്‍വി; ലീഗിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉദുമ: (www.kasargodvartha.com 25/05/2016) കെ.സുധാകരന്റെ ഉദുമയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടിയുമായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് യോഗത്തിന് മുമ്പുള്ള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആരോപണ പ്രത്യാരോപണങ്ങള്‍ ജില്ലയിലെ യുഡിഎഫില്‍ ശക്തമായ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്.

എം സി ഖമറുദ്ദീന്റെ ഇങ്ങനെയാണ്:
ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തോല്‍ക്കാനുളള കാരണം മുസ്ലീം ലീഗ് വോട്ട് മറിച്ച് കൊടുത്തത് കൊണ്ടാണെന്ന് പറയുന്ന ഡി.സി.സി. പ്രസിഡണ്ട് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് മേഖലകളില്‍ നിന്ന് കോണ്‍ഗ്രസന്റെതായ എത്ര വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ തയ്യാറാവണം. കഴിഞ്ഞ പ്രാവശ്യം സി.കെ. ശ്രീധരന്‍ 11000 വോട്ടുകള്‍ക്കാണ് തോറ്റത്. ഇപ്രാവശ്യം എല്‍.ഡി.എഫ്. തരംഗമുണ്ടായപ്പോഴും 3,800 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരാണ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുളളത്. അക്കാര്യം നിങ്ങള്‍ക്കും സ്ഥനാര്‍ത്ഥിക്കും അറിയാവുന്ന കാര്യമാണ്.
യു.ഡി.എഫ് കമ്മിറ്റി വിളിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ മതിയായ വോട്ട് ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല.

ചെമ്മനാട് പഞ്ചായത്തില്‍ മുസ്ലിം ലീഗിനുളളതുപോലെ കോണ്‍ഗ്രസിനും വോട്ടുകളുണ്ട്. അതിനെ കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടതാണ്.
യു.ഡി.എഫിന്റെ ഐക്യത്തിന് തന്നെ വിളളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ഒരു നേതാവില്‍ നിന്നു തന്നെയുണ്ടായത് ഒട്ടും അനുയോജ്യമല്ല. യുഡിഎഫ് യോഗം ചേര്‍ന്നുള്ള വിശകലനത്തിനോ, പഠനത്തിനോ തയ്യാറാകുന്നതിനു മുമ്പേ മീഡിയകളിലൂടെ നടത്തുന്ന പ്രസ്താവനകള്‍ മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, മലര്‍ന്ന് കിടന്ന് തുപ്പുക എന്ന പ്രക്രിയ യാഥാര്‍ത്ഥ്യമാക്കുക കൂടിയല്ലെ.
സുധാകരന്റെ ഉദുമയിലെ തോല്‍വി; ലീഗിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

Related News:
കെ. സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

Keywords:  Kasaragod, Kerala, Uduma, K.Sudhakaran-MP, K.Kunhiraman MLA, Uduma issue: M.C Qamaruddeen against congress.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL