city-gold-ad-for-blogger
Aster MIMS 10/10/2023

കെ. സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ഉദുമ: (www.kasargodvartha.com 25/05/2016) ഉദുമയില്‍ കെ.സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ലീഗ് കേന്ദ്രങ്ങളില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിഞ്ഞതിനാലാണ് തോല്‍വി സംഭവിച്ചതെന്നാണ് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കടുത്തമത്സരത്തില്‍ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സിപിഎം കേന്ദ്രങ്ങളിലെ വോട്ടുകുറക്കാന്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ മുസ്ലിം ലീഗ് സ്വന്തം തട്ടകത്തില്‍ വോട്ടുറപ്പിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.

സിപിഎം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഭൂരിപക്ഷം ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകൊണ്ട് മറികടക്കാമെന്നായിരുന്നു സുധാകരന്റെയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായ ചെമ്മനാട്, മുളിയാര്‍ പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതാണ് തോല്‍വിക്ക് കാരണമായത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പോളിംഗ് ശതമാനം ലീഗ് കേന്ദ്രങ്ങളില്‍ കുറഞ്ഞതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയം മണത്തിരുന്നു. എന്നാല്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ അത്ഭുതം സംഭവിച്ചാല്‍മാത്രം വിജയം എന്നതായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പാടെ പാളി.

ലീഗ് പ്രവര്‍ത്തകരുടെ ആവേശം കണ്ട് വിശ്വസിച്ചതാണ് പരാജയത്തിന് കാരണമായത്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും പരമാവധി വോട്ട് പോള്‍ ചെയ്യിപ്പിക്കാതിരിക്കുകയും ചെയ്തത് തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. പരാജയം സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട്ട് ഡിസിസി നേതൃത്വം കെപിസിസിക്ക് കൈമാറും.
കെ. സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

Keywords:  Kasaragod, Kerala, Uduma, K.Kunhiraman MLA, winner, Congress, Udma: congress against Muslim League.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL