36 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീം; മടിക്കേരി സ്വദേശി വലയില്‍
Jan 15, 2016, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 15/01/2016) സ്വര്‍ണ വിതരണക്കാരനില്‍നിന്നും 36 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്‌പെഷ്യല്‍ ടീമിന് രൂപം നല്‍കി. കാസര്‍കോട് ടൗണ്‍ സി ഐ പി കെ സുധാകരന്‍, കോസ്റ്റല്‍ സി ഐ സി കെ സുനില്‍കുമാര്‍, എസ് ഐമാരായ രത്‌നാകരന്‍, മോഹനന്‍, ഫിലിപ്പ്, എ എസ് ഐ ദീപക് ജോസ്, ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, അബൂബക്കര്‍ എന്നിവരാണ് സ്‌പെഷ്യല്‍ ടീമിലുള്ളത്.
അതേസമയം തൃശൂര്‍ സ്വദേശി ടോണിയില്‍നിന്നും 1.318 കിലോ ഗ്രാം സ്വര്‍ണവും 4,36,300 രൂപയും അടങ്ങുന്ന ബാഗ് കൊള്ളയടിച്ച കേസില്‍ സ്‌പെഷ്യല്‍ ടീം മടിക്കേരി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ മടിക്കേരി സ്വദേശിയാണ് സംഘത്തിന്റെ സൂത്രധാരനെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ പോലീസ് വലയിലായതായും സൂചനയുണ്ട്.
പ്രതികള്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ കീഴൂര്‍ സ്വദേശിയെ എതിര്‍ത്തോടുവെച്ച് കാറിടിച്ചുവീഴ്ത്തി 10 ലക്ഷം രൂപ കൊള്ളയടിച്ചകേസില്‍ പോലീസ് തിരയുന്ന മടിക്കേരി സ്വദേശിയാണ് സ്വര്‍ണ കവര്‍ച്ചയ്ക്കുപിന്നിലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഈ കേസില്‍ നേരത്തെ നാല് പ്രതികളെ അറസ്റ്റുചെയ്തിരുന്നു. മടിക്കേരി സ്വദേശിയെ പിടികിട്ടിയിരുന്നില്ല. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും സമാനമായകൊള്ള അരങ്ങേറിയത്.
മടിക്കേരി സ്വദേശികളായ മറ്റു ചിലര്‍ക്കുകൂടി കാസര്‍കോട്ടെ കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടുന്ന സംഘമാണ് ഇത്തരം കൊള്ളകള്‍ നടത്തിവരുന്നത്.
Related News:
സ്വര്‍ണ വിതരണക്കാരനില്‍ നിന്നും കാസര്‍കോട് നഗരമധ്യത്തില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു
സ്വര്‍ണവിതരണക്കാരനെ അക്രമിച്ച് 36 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം കര്‍ണാടകയില്‍
Keywords: Kasaragod, Kerala, Gold robbery, Investigation, Special Team