city-gold-ad-for-blogger

വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 31/10/2015) വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് പി കരുണാകരന്‍ എം പി ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. തന്റെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് യു ഡി എഫ് ആക്രമിക്കാന്‍ ശ്രമിച്ചത്. വോര്‍ക്കാടി പഞ്ചായത്തിലെ എല്‍ ഡി എഫ് കുടുംബയോഗങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടേക്ക് വരുമ്പോള്‍ വോര്‍ക്കാടി ബാക്രബയലില്‍ വെച്ച് ഒരുസംഘം ആളുകള്‍ തന്റെ വാഹനം തടഞ്ഞ് ആക്രോശിച്ചെത്തി തന്നെയും ഒപ്പമുണ്ടായിരുന്ന എല്‍ ഡി എഫ് നേതാക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

കാസര്‍കോട് ജില്ലയില്‍ എല്‍ ഡി എഫിന് അനുകൂലമായ വമ്പിച്ച ജനമുന്നേറ്റമാണ് ഉള്ളത്. ഒട്ടേറെ പേര്‍ യു ഡി എഫില്‍ നിന്ന് രാജിവെച്ച് എല്‍ ഡി എഫിനോടൊപ്പം വരുന്നുണ്ട്. പ്രത്യേകിച്ച് യു ഡി എഫിന്റെ ശക്തി കേന്ദ്രമായ വോര്‍ക്കാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബഹുദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരാജയ ഭീതി പൂണ്ട യു ഡി എഫിന്റെ ആളുകള്‍ തന്റെ വാഹനം തടഞ്ഞതും,അസഭ്യം പറഞ്ഞതും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ സഞ്ചാര സ്വന്ത്രത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണിതെന്നും എം പി പ്രസ്താവനയില്‍ പറഞ്ഞു.

തന്നോട് കയര്‍ക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്തിയ സംഘം സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും എം പി പറഞ്ഞു. ഇവിടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പട്ടികജാതി വനിതാ സ്ഥാനാര്‍ഥിയെയും യു ഡി എഫുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് എം പി പരാതി നല്‍കി.

സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്നതിനെതിരെയും നടപടി വേണമെന്ന് എംപി ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

Related News:
പാത്തൂരില്‍ പി. കരുണാകരന്‍ എം പിയുടെ വാഹനം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

Keywords: Kasaragod, Kerala, UDF, LDF, P. Karunakaran MP, Vehicle, Complaint, Police Chief.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia